ഗാർഹിക പീഢനം പ്രതി അറസ്റ്റിൽ

വടക്കേക്കാട്:വടക്കേക്കാട് സ്വദേശിനിയായ യുവതിയെ ഗാർഹിക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ കോഴിക്കോട് ആനവാതിൽ,കുന്നത്തറ, കിഴക്കേല വളപ്പിൽ വീട്ടിൽ കൃഷ്ണൻ മകൻ വികാസ് വടക്കേക്കാട് പൊലീസ് അറസ്റ്റു ചെയ്തു.പ്രതിയെ കുന്നംകുളം ജുഡീഷ്യൽ കോടതി റിമാൻഡ് ചെയ്തു. തന്നെ ഗാർഹികമായി പീഡിപ്പിച്ചതിനെതിരെ യുവതി കൊടുത്ത കേസിൽ കുന്നകുളം മജിസ്ട്രേറ്റ് കോടതിയുടെ ഇടക്കാല സംരക്ഷണ ഉത്തരവ് നിലനിൽക്കെ ഈ ഉത്തരവ് ലംഘിച്ച് വീണ്ടും യുവതിയെ പീഡിപ്പിക്കുകയായിരുന്നു. ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ വടക്കേക്കാട് സബ് ഇൻസ്പെക്ടർ ആനന്ദിൻ്റെ നേതൃത്വത്തിൽ സി പി ഒ മാരായ നിബു നെപ്പോളിയൻ, ദീപക്, സുനിൽ കുമാർ,അനിഷ്, റെജിൻ, മിഥുൻ എന്നിവരടങ്ങിയ സംഘം സാഹസികമായാണ്
കൊയിലാണ്ടിയിൽ നിന്ന് പിടികൂടിയത്

Leave a Reply

Your email address will not be published. Required fields are marked *