ഗുരുവായൂർ:തിരുവിതാംകൂർ രാജകുടുംബാംഗമായ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി ചെമ്പൈ സംഗീതോത്സവം ആസ്വദിക്കാൻ ഗുരുവായൂരിലെത്തി. വൈകിട്ട് 6ന് ആരംഭിച്ച ഡോ.ജയകൃഷ്ണൻ ഉണ്ണിയുടെ ആദ്യ വിശേഷാൽ കച്ചേരി പുരോഗമിക്കുന്നതിനിടയിലാണ് അവരെത്തിയത്. ചെമ്പൈ സംഗീതോത്സവ സബ്ബ് കമ്മിറ്റി അംഗങ്ങളായ പ്രൊഫ. വൈക്കം വേണുഗോപാൽ, തിരുവിഴ ശിവാനന്ദൻ, എൻ.ഹരി, ഡോ.ഗുരുവായൂർ കെ.മണികണ്ഠൻ എന്നിവർ ചേർന്ന് അവരെ സ്വീകരിച്ചു. അൽപ നേരം ചെമ്പൈ സംഗീത മണ്ഡപത്തിലെ ഒഫീഷ്യൽ പവലിയനിൽ ഇരുന്നു. സംഗീതകലാകാരൻമാരെ അഭിവാദ്യം ചെയ്തു. രണ്ട് കീർത്തനങ്ങൾ ആസ്വദിച്ച ശേഷമാണ് അവർ മടങ്ങിയത്.ഇന്നു വൈകുന്നേരം നാലരയോടെ ക്ഷേത്രത്തിലെത്തിയ അശ്വതി തിരുനാൾ ലക്ഷ്മിഭായി ദർശന ശേഷമാണ് ചെമ്പൈ സംഗീതോത്സവ വേദിയിലെത്തിയത്.
Related Posts
പാചകവാതക വിലർദ്ധനവ്; കെ എച്ച്ആർഎ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു
- admin
- May 2, 2026
- 0
ഗുരുവായൂർ:പാചകവാതകത്തിൻ്റെ അനിയന്ത്രിതമായ വില വർദ്ധനവിനെതിരെ കേരള ഹോട്ടൽ & റസ്റ്റോറൻ്റ് അസോസിയേഷൻ ഗുരുവായൂർ യൂണിറ്റിൻ്റെ നേത്വത്വത്തിൽ പടിഞ്ഞാറെ നട കസ്റ്റംസ് & സെൻട്രൽ എക്സൈസ് ഓഫീസിന് മുന്നിൽ പ്രതിഷേധധർണ്ണ സംഘടിപ്പിച്ചു.ഗ്യാസ് സിലിണ്ടറിൽ റീത്ത് സമർപ്പിച്ച് […]
കാണിപ്പയ്യൂരിൽ കിണറ്റിൽ കുടുങ്ങിയ ഇതര സംസ്ഥാന തൊഴിലാളിയെ രക്ഷപ്പെടുത്തി
- Ramesh Chembil
- April 17, 2024
- 0
കുന്നംകുളം: കാണിപ്പയ്യൂരിൽ കിണറ്റിൽ കുടുങ്ങിയ ഇതര സംസ്ഥാന തൊഴിലാളിയെ കുന്നംകുളം അഗ്നി രക്ഷാസേന ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തി. പോണ്ടിച്ചേരി കടലൂർ സ്വദേശി കുമാർ (45) നെയാണ് കുന്നംകുളം അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫീസർ ബി.വൈശാഖിന്റെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാസേനസംഘം […]
ആരോഗ്യനില തൃപ്തികരം;ഫാ.ഡേവിസ് ചിറമ്മേൽ ആശുപത്രി വിട്ടു
- Ramesh Chembil
- May 7, 2024
- 0
ചാവക്കാട്: പുന്നയൂരിലെ പൊതു പരിപാടിയിൽ പ്രസംഗിച്ചു കൊണ്ടിരിക്കെദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടകിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ ചെയർമാൻ ഫാ.ഡേവിസ് ചിറമ്മേലിൻ്റെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.അദ്ദേഹം ഉച്ചയോടെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.തുടർന്ന്വിദഗ്ധ […]
