ആരോഗ്യനില തൃപ്തികരം;ഫാ.ഡേവിസ് ചിറമ്മേൽ ആശുപത്രി വിട്ടു

ചാവക്കാട്: പുന്നയൂരിലെ പൊതു പരിപാടിയിൽ പ്രസംഗിച്ചു കൊണ്ടിരിക്കെ
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട
കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ ചെയർമാൻ ഫാ.ഡേവിസ് ചിറമ്മേലിൻ്റെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.അദ്ദേഹം ഉച്ചയോടെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.തുടർന്ന്
വിദഗ്ധ പരിശോധനക്കായി ആലുവ രാജഗിരി ആശുപത്രിയിലേക്ക് പോയി.
തിങ്കളാഴ്ച രാത്രി 8 മണിയോടെ
പുന്നയൂർ എടക്കര അവിയൂരിൽ
ലൈഫ് ചാരിറ്റിയുടെ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് പ്രസംഗിച്ചു കൊണ്ടിരിക്കെയാണ് ഫാ.ഡേവിസ് ചിറമ്മേലിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്

Leave a Reply

Your email address will not be published. Required fields are marked *