പുന്നയൂരിൽ മത്സ്യവിത്ത് വിതരണം ചെയ്തു

പുന്നയൂർ:കേരള സർക്കാർ ഫിഷറീസ് വകുപ്പും പുന്നയൂർ ഗ്രാമ പഞ്ചായത്തും ചേർന്നു നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതിയുടെ ഭാഗമായി മത്സ്യ വിത്ത് വിതരണം നടത്തി. വൈസ് പ്രസിഡന്റ് സുഹറ ബക്കർ അധ്യക്ഷയായ ചടങ്ങ് പ്രസിഡന്റ് ടി.വി സുരേന്ദ്രൻ മത്സ്യ കർഷകനായ തഹാനി ഫൈസൽ, കുഞ്ഞുട്ടി ആലത്തിയിൽ , മൊയ്തുട്ടി കണ്ടാണത്ത് എന്നിവർക്ക് മത്സ്യ കുഞ്ഞുങ്ങളെ കൈമാറി ഉദ്ഘാടനം ചെയ്തു. പദ്ധതിയിൽ അപേക്ഷ സമർപ്പിച്ച 26 പേർക്കും, പഞ്ചായത്ത് കുളമായ കരിമ്പനക്കാട്ട് പൊതുകുളത്തിലും മത്സ്യവിത്ത് നിക്ഷേപം നടത്തി. കാർപ്പ് ഇനത്തിൽ പ്പെട്ട കട്ട്ല, ഗ്രാസ് കാർപ്പ്, എന്നീ മത്സ്യവിത്തുകളാണ് വിതരണം നടത്തിയത്. 14700 മത്സ്യ കുഞ്ഞുങ്ങളെയാണ് ഇറക്കിയത്. ജനപ്രതിനിധികൾ,ഫിഷറീസ് ഉദ്യോഗസ്ഥരായ മനീഷ് മോഹൻ, ഗീത മോൾ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *