സഹസ്രനാമ ധ്വനിയിൽ
മാളികപ്പുറത്തമ്മയുടെ ഭഗവതിസേവ

ശബരിമല:ശരണ മന്ത്രങ്ങളാൽ സന്നിധാനം ഭക്തിയുടെ നിറവിലലിയുമ്പോൾ
സഹസ്രനാമ ധ്വനിയാലും നെയ്ത്തിരി വിളക്കിന്റെ ദീപ പ്രഭയിലും ചൈതന്യവും ഐശ്വര്യവും പ്രദാനം ചെയ്യുന്ന ഭഗവതി സേവ മാളികപ്പുറത്തിൻ്റെ ശ്രദ്ധയാകർഷിക്കുന്നു.മാളികപ്പുറം മേൽശാന്തി തൃശൂർ വടക്കേക്കാട് പൂങ്ങാട്ട് മന പി.ജി. മുരളി നമ്പൂതിരിയുടെ കാർമികത്വത്തിലാണ് എല്ലാ ദിവസവും ത്രിസന്ധ്യയിൽ ഭഗവതിസേവാ ചടങ്ങുകൾ നടക്കുന്നത്.
ലോകത്തിനും സർവ ചരാ ചരങ്ങൾക്കും ശാന്തി നേരുകയാണ് ഭഗതിസേവ പ്രധാനം ചെയ്യുന്നത്.ഉദ്ദിഷ്ടകാര്യസിദ്ധി യ്ക്കും സർവൈശ്വര്യത്തിനു വേണ്ടി നടത്തുന്ന മാളികപ്പുറത്തെ പ്രധാന വഴിപാടാണ് ഭഗവതിസേവ. ദീപാരാധനയ്ക്ക് ശേഷമാണ് ഭഗവതി സേവ ആരംഭിക്കുന്നതെങ്കിലും ഒരുക്കങ്ങൾ ഉച്ചയ്ക്ക് മുമ്പ് തന്നെ തുടങ്ങും. പ്രത്യേക തയ്യാറാക്കിയ മണ്ഡപത്തിൽ കളംവരച്ച് പത്മമിട്ട് നിലവി ളക്കൊരുക്കി പട്ട് ചാർത്തി വെയ്ക്കും. ദീപാരാധന കഴിയുന്നതോടെ മേൽ ശാന്തി എത്തി ഒരുക്കി വച്ച നിലവിളക്കിലേക്ക് ദേവി ചൈത
ന്യം ആവാഹിക്കും.മന്ത്ര തന്ത്ര വിധികൾക്കൊപ്പം ലളിതാസഹസ്ര നാമമാണ് ജപിക്കുന്നത്. മേൽശാന്തിയ്ക്കും പരികർമ്മി കൾക്കുമൊപ്പം സഹസ്രനാമ ജപത്തിൽ ഭക്തരും പങ്കു ചേരും.രാജരാജേശ്വരി ഭാവത്തിലാണ് ഭഗവതിസേവയിൽ ദേവി പൂജ. സഹസ്രനാമ ജപത്തിന് ശേഷം ആരതിയുഴിയുന്നതോടെയാണ് ഭഗവതിസേവ ചടങ്ങുകൾ അവ
സാനിക്കുന്നത്.അടയും അരവണയുമാണ് പ്രസാദമായി നല്കുക. 2500 രൂപയാണ് ഭഗവതി സേവയുടെ നിരക്ക്

Leave a Reply

Your email address will not be published. Required fields are marked *