ഭാരതീയ വിദ്യാനികേതൻ ജില്ലാ കലോത്സവം “മിഴിവ്” വെള്ളി,ശനി ദിവസങ്ങളിൽ ചാവക്കാട് തിരുവത്ര ശ്രീനാരായണ വിദ്യാനികേതൻ സ്കൂളിൽ

ചാവക്കാട്:ഭാരതീയ വിദ്യാനികേതൻ ജില്ലാ കലോത്സവം “മിഴിവ്” വെള്ളി,ശനി ദിവസങ്ങളിൽ ചാവക്കാട് തിരുവത്ര ശ്രീനാരായണ വിദ്യാനികേതൻ സെൻട്രൽ സ്കൂളിൽ നടക്കുമെന്ന് ജനറൽ കൺവീനർ പ്രിയ മധു,പ്രോഗ്രാം കൺവീനർ എൻ.എ. അഞ്ജു,അസി.കൺവീനർ കെ,ബി,സബിത എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.26 വിദ്യാലയങ്ങളിൽ നിന്നായി 1300 വിദ്യാർത്ഥികൾ 116 ഇനങ്ങളിൽ മത്സരിക്കും.
എൽപി,യുപി,എച്ച് എസ് വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടക്കുക.ഏഴ് സ്റ്റേജുകൾ ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്.ഓഫ് സ്റ്റേജ് മത്സരങ്ങൾ നേരത്തെ പൂർത്തിയാക്കിയതായി ഭാരവാഹികൾ പറഞ്ഞു.മത്സരത്തിൽ പങ്കെടുക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും ഭക്ഷണം ഏർപ്പെടുത്തിയതായി സ്വാഗത സംഘം കമ്മിറ്റി കൺവീനർ അന്‍മോൽ മോത്തി,സഹ കൺവീനർ സജീവ്കുമാര്‍ വൈലത്തൂർ എന്നിവർ അറിയിച്ചു.15-ന് രാവിലെ 9.30-ന് റിട്ട. ഡിജിപി ഡോ.ജേക്കബ് തോമസ് ഐപിഎസ് ഉദ്ഘാടനം ചെയ്യും.കലാമണ്ഡലം ഹൈമാവതി ദീപപ്രജ്വോലനം നടത്തും.ബിവിഎൻ ജില്ലാ പ്രസിഡന്റ്കെ.എസ്.ജയചന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിക്കും.ബിവിഎൻ സംസ്ഥാന ഉപാധ്യക്ഷൻഎം.വേണുഗോപാൽ മുഖ്യപ്രഭാഷണം നടത്തും.

Leave a Reply

Your email address will not be published. Required fields are marked *