ചാവക്കാട് ശക്തമായ കടല്‍ക്ഷോഭം;നിരവധി വീടുകളിലേക്ക് വെള്ളം കയറി

ചാവക്കാട്:ചാവക്കാട്,കടപ്പുറം തീരങ്ങളിൽ ശക്തമായ കടൽക്ഷോഭം. കടപ്പുറം പഞ്ചായത്തിലെ ആശുപത്രി വളവ്,അഞ്ചങ്ങാടി വളവ്,മൂസാ റോഡ്,വെളിച്ചെണ്ണപ്പടി,മുനക്കക്കടവ് അഴിമുഖം ഭാഗങ്ങളിലാണ് കടല്‍ ക്ഷോഭം രൂക്ഷമായത്.മുനക്കക്കടവ് ലീഗ് ഓഫീസിന് സമീപത്തും തെക്ക് ഭാഗത്തും കടല്‍വെള്ളം കരയിലേക്ക് അടിച്ച് കയറി.നിരവധി വീടുകളിലേക്ക് വെള്ളം കയറി.തിരമാല ആർത്തലച്ച് വന്നതോടെ കടൽവെള്ളം തീരദേശ റോഡ് കവിഞ്ഞൊഴുകി. പലയിടത്തും കരിങ്കൽ ഭിത്തി തകർന്നു കിടക്കുകയാണ്.ഭിത്തി തകർന്ന ഭാഗങ്ങളിലാണ് ശക്തമായ കടലേറ്റം അനുഭവപ്പെട്ടത്.കടലിൽ നിന്നും 100 മീറ്ററോളം ദൂരത്തിൽ കരയിലേക്ക് വെള്ളം ആഞ്ഞടിച്ചതോടെ കടലോരവാസികൾ പരിഭ്രാന്തരായി.ഇന്ന് ഉച്ചതിരിഞ്ഞ് രണ്ടരയോടെയാണ് കടല്‍ക്ഷോഭം രൂക്ഷമായത്.150-ല്‍ പരം വീടുകളിലേക്ക് വെള്ളം കയറി.ഏതാണ്ട് 2 കിലോമീറ്റര്‍ നീളത്തില്‍ വെള്ളം കയറി.കഴിഞ്ഞ ദിവസം കടല്‍ക്ഷോഭം കനത്തതോടെ നാട്ടുകാര്‍ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചിരുന്നു.കരിങ്കൽ ഭിത്തി തകർന്ന ഭാഗങ്ങൾ അറ്റകുറ്റ പണി നടത്താതിരുന്നതാണ് വെള്ളം കയറാൻ കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.അധികൃതർ സ്ഥലത്തെത്തി അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു

കടലേറ്റം കൂടുതൽ ദൃശ്യങ്ങൾ കാണാം..

Leave a Reply

Your email address will not be published. Required fields are marked *