കേച്ചേരിയിൽ അമ്മയേയും മകനേയും വധിക്കാൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ

കുന്നംകുളം : കേച്ചേരി മത്തനങ്ങാടിയിൽ വീട്ടിൽ കയറി അമ്മയേയും മകനേയും ആക്രമിച്ച് വധിക്കാൻ ശ്രമിച്ച സംഭവത്തിൽ നാലുപേരെ കുന്നംകുളം പോലീസ് അറസ്റ്റുചെയ്തു. മഴുവഞ്ചേരി വട്ടേക്കാടൻ വീട്ടിൽ അജിത്ത് (അപ്പു-26), മത്തനങ്ങാടി മുളയംകുടത്ത് വീട്ടിൽ അജയൻ (43), കിരാലൂർ കുട്ടംകുളം വെങ്കളത്ത് വീട്ടിൽ പ്രജിത്ത് (ജിത്തു-27), മത്തനങ്ങാടി തയ്യിൽ വീട്ടിൽ നിധിൻ (25) എന്നിവരെയാണ് എസ്.എച്ച്.ഒ. യു.കെ. ഷാജഹാന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്‌. ഈ മാസം 13-നായിരുന്നു അക്രമം.മത്തനങ്ങാടി അരിയംപുറത്ത് അരുൺ (34), അമ്മ രേഷ്മ എന്നിവരെയാണ് ആക്രമിച്ചത്. അക്രമത്തിന് ശേഷം ഇവർ ഒളിവിലായിരുന്നു.
കഴിഞ്ഞ ദിവസം തൃശ്ശൂരിൽനിന്നാണ് ഇവരെ പിടികൂടിയത്. വധശ്രമം ഉൾപ്പെടെയുള്ള കേസുകളാണ് ഇവരുടെ പേരിൽ എടുത്തിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *