വടക്കേക്കാട്: ബ്ലോക്ക് മഹിളാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോകസഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കമെന്നോണം “ഞങ്ങൾ തയ്യാർ “ശില്പശാല സംഘടിപ്പിച്ചു.
മഹിളാ കോൺഗ്രസ്സ് ജില്ലാ പ്രസിഡൻ്റ്
ടി.നിർമ്മല ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി സ്വപ്നരാമചന്ദ്രൻ പഠന ക്ലാസിന് നേതൃത്വം നൽകി.ബ്ലോക്ക് പ്രസിഡൻ്റ് നഫീസ കുട്ടി വലിയകത്ത് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന അഡ്വൈസറി ബോർഡ് അംഗം ബീന രവിശങ്കർ, ജില്ലാ ജനറൽ സെക്രട്ടറിമാരായ ഹിമാ മനോജ്, സുബൈദ പാലക്കൽ, ബ്ലോക്ക് വൈസ് പ്രസിഡന്റ്‌മാരായ യശോദര, റെജീന വയ്യാട്ടുകാവിൽ, നസീമ മജീദ്,മണ്ഡലം പ്രസിഡൻ്റുമാരായ മേരി ജോഷി, റാബിയ ജലീൽ, ആരിഫ ഫാറൂഖ്,ശ്രീരേഖ ഭാസ്ക്കരൻ, തൃശൂർ ജില്ലാ ഉപാദ്ധ്യക്ഷ പ്രിയ ഗോപിനാഥ് എന്നിവർ പ്രസംഗിച്ചു
