ഗുരുവായൂര്‍:നഗരസഭ അഗതിമന്ദിരത്തിന്റെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി പ്രൊഫ ആര് ബിന്ദു ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. എം എല്‍ എ, എന്‍.കെ അക്ബര്‍ അദ്ധ്യക്ഷനായി. നഗരസഭാ ചെയര്മാന് എം.കൃഷ്ണദാസ് സ്വാഗതം പറഞ്ഞു.വൈസ് ചെയര്‍പേഴ്സണ്‍ അനീഷ്മ ഷനോജ്, സ്ഥിരം സമിതി അദ്ധ്യക്ഷരായ എ എം ഷെഫീര്‍, ഷൈലജ സുധന്, കൗണ്‍സിലര്‍ കെ പി ഉദയന്‍, നഗരസഭ എഞ്ചിനീയര്‍ ഇ.ലീല എന്നിവര്‍ സംസാരിച്ചു.അഗതിമന്ദിരം അന്തേവാസികള്‍, കൗണ്‍സിലര്‍മാര്‍, മുന്‍ ചെയര്മാന്മാര്, പൗരപ്രമുഖര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.നഗരസഭ എന്‍ യു എല്‍ എം ഫണ്ടായ 50 ലക്ഷം രൂപയും നഗരസഭാ ഫണ്ടായ 9 ലക്ഷം രൂപയും ചേര്‍ത്ത് 59 ലക്ഷം രൂപ ഉപയോഗിച്ചാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുളളത്. നവീകരിച്ച കെട്ടിടത്തില്‍ ടൈല്‍ വിരിച്ച മുറികളും, വായു സഞ്ചാരം ഉറപ്പ് വരുത്ത തരത്തിലുളള കൊതുകുവലകള്‍ സ്ഥാപിച്ചിട്ടുളള ജനവാതിലുകള്‍, അന്തേവാസികള്‍ക്ക് കിടക്കുന്നതിനായി കാബിനുകളായി തിരിച്ചിട്ടുളള മുറികള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഊരാലുങ്കല്‍ ലേബര്‍ കോഓപ്പറേറ്റീവ് സൊസൈറ്റിയാണ് കെട്ടിട നിര്‍മ്മാണം നടത്തിയിട്ടുളളത്.
Related Posts
ബി.എം.എസ്. പദയാത്ര നടത്തി
- admin
- October 10, 2025
- 0
പുന്നയൂർക്കുളം : ഇടതു സർക്കാരിൻ്റെ ജനദ്രോഹ നയങ്ങൾക്കെതിരെ ബി.എം.എസ്. പദയാത്ര നടത്തി. ഗുരുവായൂർ മേഖല വൈസ് പ്രസിഡൻ്റ് വി.കെ. സുരേഷ് ബാബു ഉദ്ഘാടനം നടത്തി. പി കെ അറമുഖൻ നേതൃത്വം നൽകി. സമാപന സമ്മേളനം […]
കദളിവാഴ കൃഷിയിൽ നൂറുമേനി വിളവെടുത്ത് ഗുരുവായൂർ നഗരസഭ
- Ramesh Chembil
- December 22, 2024
- 0
ഗുരുവായൂർ:നഗരസഭ ജനകീയാസൂത്രണം വഴി നടപ്പിലാക്കുന്ന (കദളിവനം) കദളിവാഴ കൃഷിയുടെ മൂന്നാംഘട്ടം വിളവെടുപ്പ് ചെയർമാൻ എം .കൃഷ്ണദാസ് നിർവഹിച്ചു.ഡെപ്യൂട്ടി ചെയർപേഴ്സൺ അനീഷ്മ ഷനോജ് അധ്യക്ഷത വഹിച്ചു. നഗരസഭ 33-ാം വാർഡിലെ ജ്വാല കൃഷിക്കൂട്ടമാണ് വിജയകരമായ കദളിവാഴ […]
വടക്കേകാട് പറയങ്ങാട് മഖാം 170 -ാം ആണ്ടുനേർച്ച ഒക്ടോ.17 മുതൽ 20 വരെ
- Ramesh Chembil
- October 11, 2024
- 0
വടക്കേകാട് :മനുഷ്യ സഞ്ചയങ്ങളിൽ സാന്ത്വനത്തിൻ്റെ നിത്യവർഷമായി എന്നും പ്രശോഭിച്ച് നിൽക്കുന്ന പ്രസിദ്ധ സൂഫിവര്യനായ വടക്കേകാട് പറയങ്ങാട് ശൈഖ് തങ്ങളുപ്പാപ്പയുടെ 170-മത് ആണ്ട് നേർച്ച ഒക്ടോബർ 17 മുതൽ 20 വരെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ […]
