വൈലത്തൂർ: കച്ചേരിപ്പടിയിൽ തെരുവ് നായ്ക്കൾ പോത്തിൻ കുട്ടിയെ കടിച്ചു കൊന്നു.കച്ചേരിപ്പടി സ്വദേശി തറയിൽ അലിയുടെ പോത്തിൻ കുട്ടിയെയാണ് ഇരുപതോളം വരുന്ന തെരുവ് നായ്ക്കൾ ആക്രമിച്ച് കൊലപ്പെടുത്തിയത്.ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് സംഭവം.ശബ്ദം കേട്ട് വീട്ടുകാർ എത്തിയപ്പോഴാണ് തെരുവുനായ്ക്കൾ കൂട്ടമായി പോത്തിൻ കുട്ടിയെ അക്രമിക്കുന്നത് കണ്ടത്. ഉടൻ തന്നെ വീട്ടുകാർ നായ്ക്കളെ ഓടിച്ചെങ്കിലും പോത്തിൻ കുട്ടി ചത്തിരുന്നു.
കൂടുതൽ ദൃശ്യങ്ങൾ കാണാം…
