മന്ദാരം റെസിഡന്റ്‌സ് അസോസിയേഷൻ വിദ്യാർത്ഥികളെ ആദരിച്ചു

വടക്കേക്കാട്:മന്ദാരം റെസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കലും പഠനോപകരണങ്ങളുടെ വിതരണവും നടത്തി.
മഴക്കാലത്തെ ആരോഗ്യ പരിരക്ഷ ആയുർവേദത്തിലൂടെ എന്ന വിഷയത്തിൽ കടപ്പുറം ഗ്രാമ പഞ്ചായത്ത്‌ മെഡിക്കൽ ആഫീസർ സി.ബാലകൃഷ്ണൻ ബോധവത്ക്കരണക്ലാസ് നടത്തി.
അസോസിയേഷൻ പ്രസിഡന്റ്‌ ഉഷാ നാരായണൻ, സെക്രട്ടറി ജേക്കബ് ഷാജു,ട്രഷറർ ജോണി കൊള്ളന്നൂർ,ഡോ. ശ്രീജിത്ത്‌,ബൈജു തോമസ്, ചന്ദ്രിക, ആര്യ, സുജാത,സുജിത്, സുരേഷ് വീട്ടിക്കഴി ,പ്രദീപ്‌ പരങ്ങത്ത് എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *