പുന്നയൂർ:എസ് എസ് എൽ സി, പ്ലസ് ടുഎന്നീ വിഭാഗങ്ങളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ പുന്നയൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ ഉൾപ്പെട്ട വിദ്യാർത്ഥികളെ പ്രസിഡന്റ് പ്രതിഭ പുരസ്കാരം നൽകി ആദരിച്ചു.പുന്നയൂർ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ അഡ്വ.എം.കെ.സക്കീർ ഉദ്ഘാടനം നിർവഹിച്ച് പുരസ്കാര വിതരണം നടത്തി.പുന്നയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.വി. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് സുഹറ ബക്കർ,സ്ഥിരം സമിതി അധ്യക്ഷരായ കെ.എ വിശ്വനാഥൻ മാസ്റ്റർ, ഷമീം അഷറഫ്,എ.കെ.വിജയൻ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം.കെ. അറാഫത്ത്,രജനി ടീച്ചർ, സെലീന നാസർ,റസീന ഉസ്മാൻ, എ.സി. ബാലകൃഷണൻ,ഷൈബ ദിനേശൻ,ആസൂത്രണ സമിതി ഉപാധ്യക്ഷൻ എം.പി.ഇക്ബാൽ മാസ്റ്റർ,പി.വി.ജാബീർ പഞ്ചായത്ത് സെക്രട്ടറി ഷീജ.എൻ.വി എന്നിവർ സംസാരിച്ചു. ജി.എഫ്.യു. പി സ്കൂൾ മന്ദലകുന്നിലെ എൽ.എസ്.എസ് നേടിയ വിദ്യാർത്ഥിയെയും,ജി. എൽ.പി.സ്കൂൾ പുന്നയൂരിലെ എൽ.എസ്.എസ് നേടിയ വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിച്ചു
പുന്നയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രതിഭ പുരസ്കാരം വിതരണം നടത്തി
