ഗുരുവായൂർ:ആർ ജെ ഡി ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എം പി വീരേന്ദ്രകുമാർ അനുസ്മരണം നടത്തി.ആർ ജെ ഡി ദേശീയ സമിതി അംഗം അജി ഫ്രാൻസിസ് ഉദ്ഘാടനം നിർവഹിച്ചു.പ്ലാച്ചിമട സമരത്തിൽ ഒട്ടനവധി നഷ്ടങ്ങൾ പ്രകൃതിക്കുവേണ്ടി നേരിടേണ്ടി വന്ന വ്യക്തിയാണ് എം പി വീരേന്ദ്രകുമാർ എന്ന് ഉദ്ഘാടകൻ അജി ഫ്രാൻസിസ് പറഞ്ഞു. നിയോജകമണ്ഡലം പ്രസിഡണ്ട് ടി തുളസീദാസ് അധ്യക്ഷത വഹിച്ചു. തൃശൂർ ജില്ലാ വൈസ് പ്രസിഡണ്ട് പി ഐ സൈമൺ മാസ്റ്റർ,പിസി ശ്രീനിവാസൻ,പി പ്രകാശൻ,കെ കെ മോഹനൻ, കെ ദിവാകരൻ, കെ പ്രവീൺ, രാഹുൽ, ശ്രേയസ് ,പി ശിവരാജൻ,രാജകുമാരൻ എന്നിവർ പ്രസംഗിച്ചു
ആർ ജെ ഡി ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എം പി വീരേന്ദ്രകുമാർ അനുസ്മരണം നടത്തി
