പൂക്കോട് ചാരിറ്റബിൾ സൊസൈറ്റി ഔഷധ കഞ്ഞി കിറ്റ് വിതരണം ചെയ്തു

ഗുരുവായൂർ:പൂക്കോട് ചാരിറ്റബിൾ സൊസൈറ്റിയുടെ ജനസേവന പ്രവർത്തനത്തിൻ്റെ പന്ത്രണ്ടാം വാർഷികത്തോടനുബന്ധിച്ച് ആരോഗ്യ സംരക്ഷണത്തിൻ്റെ ഭാഗമായി ബോധവൽക്കരണവും ഔഷധകഞ്ഞി കിറ്റ് വിതരണവും നടത്തി.ഗുരുവായൂർ മുനിസിപ്പാലിറ്റിയിലെ 1,2,33,34 എന്നീ വാർഡുകളിലെ തെരഞ്ഞെടുത്ത നൂറോളം കുടുംബങ്ങൾക്കാണ് ഔഷധകഞ്ഞി കിറ്റ്
വിതരണം ചെയ്തത്.കർക്കിടക മാസത്തിൽ ആരോഗ്യ സംരക്ഷണത്തിനായി ഔഷധ കഞ്ഞി കഴിച്ച് ആരോഗ്യ സംരക്ഷണം പുലർത്തുന്ന സംസ്കാരത്തെ മാനിച്ചുകൊണ്ട്
പൂക്കോട് ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രവർത്തന പരിധിയിലുള്ള സാമ്പത്തികം കുറഞ്ഞ കുടുംബങ്ങൾക്കും സൊസൈറ്റി അംഗങ്ങൾക്കുമാണ് ഔഷധ കഞ്ഞിക്കൂട്ടും മരുന്നും അരിയും അടങ്ങിയ കിറ്റ് നൽകിയത്. സൊസൈറ്റി ഹാളിൽ നടന്ന പരിപാടി സ്ഥാപക സെക്രട്ടറി വാസുദേവൻ കൊടിയാട്ടിൽ  ഉദ്ഘാടനം ചെയ്തു.സൊസൈറ്റി പ്രസിഡന്റ് അഡ്വക്കറ്റ് പി ബി. രാജീവ് അധ്യക്ഷത വഹിച്ചു.രാധാകൃഷ്ണൻ പുതുശ്ശേരി, ബാലകൃഷ്ണൻ കൊടിയാട്ടിൽ, കുഞ്ഞുകുട്ടൻ താന പറമ്പിൽ എന്നിവർ ചേർന്ന് കിറ്റ് വിതരണം നടത്തി.തുടർന്ന് പരസ്പര സഹായ നിധി നെറുക്കെടുപ്പ് നടന്നു.രാജീവ് ചരക്കാപുള്ളി,
സദാനന്ദൻ കൊടിയാട്ടിൽ, പി.
സുരേന്ദ്രൻ,അശോകൻ കുളങ്ങര,അനൂപ് എന്നിവർ നേതൃത്വം നല്കി.പുഷ്പാകരൻ കർണ്ണംകോട്ട് സ്വാഗതവും ഉണ്ണികൃഷ്ണൻ താഴിശ്ശേരി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *