അഞ്ഞൂരിൽ കാർ നിയന്ത്രണം വിട്ട് ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ച് അപകടം

അഞ്ഞൂർ:കോട്ടപ്പടി -അഞ്ഞൂർ റോഡിൽ പൂങ്ങാട്ട് മന പടിക്ക് സമീപം കാർ നിയന്ത്രണം വിട്ട് ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ച് അപകടം.അപകടത്തിൽ ആർക്കും പരിക്കില്ല.ഇടിയുടെ ആഘാതത്തിൽ ഇലക്ട്രിക് പോസ്റ്റ് കാറിന് മുകളിലേക്ക് വീണു. ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം.  തൊഴിയൂർ സ്വദേശിയുടെ സിഫ്റ്റ് കാറാണ് അപകടത്തിൽ പെട്ടത്.
അപകടത്തെ തുടർന്ന് പ്രദേശത്ത് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.വൈദ്യുതി വിതരണവും നിലച്ചു.പൊലീസും കെ.എസ് ഇ ബി അധികൃതരും നാട്ടുകാരും ചേർന്ന് പിന്നീട് ഗതാഗത തടസ്സം നീക്കി

Leave a Reply

Your email address will not be published. Required fields are marked *