ഒന്നര പതിറ്റാണ്ടിന് ശേഷം കൊമ്പൻ ശങ്കരനാരായണൻ  വിളക്കിനെഴുന്നള്ളി

ഗുരുവായൂർ:പതിനാറ് വർഷത്തിന് ശേഷം ദേവസ്വം കൊമ്പൻ ശങ്കരനാരായണൻ ഗുരുവായൂരപ്പ സവിധത്തിലെത്തി. ഗുരുവായൂരപ്പനെ വണങ്ങി.രാത്രി വിളക്കിന് എഴുന്നെള്ളി.16 വർഷമായി ദേവസ്വം ആനത്താവളത്തിലാണ് ശങ്കരനാരായണൻ.തൃശൂർ പൂരം എഴുന്നള്ളിപ്പിന് പോയതാണ്. വിരണ്ട് ഓടിയതോടെ ശങ്കരനാരായണന് പിന്നെ കെട്ടുതറി വാസമായി. പാപ്പാൻമാരായ കെ.എസ് സജി, കെ.വി സജി,ഷിബു എന്നിവരുടെ പരിശ്രമത്തിലാണ് ശങ്കരനാരായണൻ വീണ്ടും സജീവമായത്.പാപ്പാൻമാർക്ക്  പിന്തുണയുമായി ദേവസ്വം ഭരണസമിതിയും അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയനും ജീവധനം ഡി.എ. കെ.എസ് മായാദേവിയും ജീവനക്കാരും കൂടെ ചേർന്നു.ഇന്നലെ രാത്രി വിളക്കിന് ശങ്കരനാരായണൻ ഗുരുവായൂരപ്പ ദാസനായി.ഇനി ശീവേലി എഴുന്നള്ളിപ്പിനുള്ള തയ്യാറെടുപ്പിലാണ് ശങ്കരനാരായണൻ

Leave a Reply

Your email address will not be published. Required fields are marked *