എടപ്പാൾ മേൽപ്പാലത്തിലേക്ക് കമ്പിയുമായി വന്ന ലോറി ഇടിച്ചുകയറി;രണ്ട് പേർക്ക് നിസാര പരുക്ക്

എടപ്പാൾ:കമ്പിയുമായി വന്ന ലോറി എടപ്പാൾ മേൽപ്പാലത്തിലേക്ക് ഇടിച്ചുകയറി.ശനിയാഴ്ച പുലർച്ചെ ഒന്നരയോടെയാണ് അപകടം.തൃശ്ശൂർ ഭാഗത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് കമ്പി കയറ്റി വന്നിരുന്ന ലോറി പാലം ആരംഭിക്കുന്ന ഭാഗത്താണ് നിയന്ത്രണം വിട്ട് ഇടിച്ച് കയറിയത്.മുന്നറിയിപ്പിനായി സ്ഥാപിച്ചിരുന്ന ബ്ലിംഗർ ലൈറ്റും അപകടത്തിൽ തകർന്നു.അപകത്തിൽ പെട്ട ലോറിയിലെ ജീവനക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *