പുന്നയൂർക്കുളം:പുന്നയൂർക്കുളത്ത് കുടുംബശ്രീയുടെ ജനകീയ ഹോട്ടല്‍ പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിന്‍ ഷഹീര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഇ.കെ.നിഷാര്‍ അധ്യക്ഷനായി. കുടുംബശ്രീ അധ്യക്ഷ ഗിരിജ രാജന്‍, പഞ്ചായത്തംഗങ്ങളായ പ്രേമ സിദ്ധാര്‍ഥന്‍,ശോഭ പ്രേമന്‍, ബിന്ദു,ഗോകുല്‍ അശോക്, തടാകം ചാരിറ്റബിള്‍ ട്രസ്റ്റ് പ്രതിനിധി സി.ദിനേശ്, കുഞ്ഞുമുഹമ്മദ്, ഹോട്ടല്‍ പ്രസിഡന്റ് പി.ആമിന,സെക്രട്ടറി സുജിന തുടങ്ങിയവര്‍ പങ്കെടുത്തു.ആൽത്തറ സെന്ററിൽ തടാകം കെട്ടിടത്തോടു ചേർന്നാണ് ഹോട്ടൽ പ്രവൃത്തിക്കുന്നത്.
30 രൂപക്ക് മീൻ കറിയോടു കൂടി ഊണ് ലഭിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് ഇന്ന് ഹോട്ടലിൽ സൗജന്യമായി നെയ്ച്ചോറും ചിക്കൻ കറിയും നല്കിയിരുന്നു
പുന്നയൂർക്കുളത്ത് കുടുംബശ്രീ ജനകീയ ഹോട്ടൽ തുറന്നു
