ഇടുക്കിയിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് നേരേ പാഞ്ഞടുത്ത് കാട്ടാന

ഇടുക്കി:പീരുമേട്ടിൽ ബസ് കാത്തുനിന്ന സ്കൂൾ വിദ്യാർത്ഥികൾക്ക് നേരേ പാഞ്ഞടുത്ത് കാട്ടാന.മരിയഗിരി സ്കൂ‌ളിലെ വിദ്യാർഥികൾക്ക് നേരെ പാഞ്ഞെത്തിയ കാട്ടാനയെ കണ്ട് വിദ്യാർഥികൾ ഓടി മാറിയതിനാൽ വലിയ അപകടം ഒഴിവായി.
കുട്ടികൾ ബഹളം വെച്ചതിനാൽ ആന യൂക്കാലി തോട്ടത്തിലേക്ക് ഓടിപ്പോയി.ഇന്നലെ വൈകിട്ട് നാലരയോടെയാണ് സംഭവമുണ്ടായത്. പീരുമേടിനും കുട്ടിക്കാനത്തിനും ഇടയിലാണ് മരിയഗിരി സ്കൂ‌ൾ സ്ഥിതി ചെയ്യുന്നത്.കുട്ടികൾ വൈകുന്നേരം ബസ് കാത്തുനിന്നപ്പോഴാണ് സംഭവം. റോഡ് മുറിച്ചു കടന്നെത്തിയ ആനയെ കണ്ട് ഭയന്ന കുട്ടികൾ സ്കൂ‌ൾ വളപ്പിലേക്ക് ഓടിക്കയറുകയായിരുന്നു. അധ്യാപകരും നാട്ടുകാരും ഓടിയെത്തി ബഹളം വെച്ചതിനെ തുടർന്ന് ആന ഓടിപ്പോയി. ഈ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിലായി കാട്ടാന ശല്യം തുടരുന്നതായി നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു

Leave a Reply

Your email address will not be published. Required fields are marked *