പുന്നയൂർക്കുളം:കേരള യൂത്ത് ലീഡർഷിപ്പ്അക്കാദമി,സാമൂഹിക സന്നദ്ധസേന ഡയറക്ടറേറ്റ്, ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ എന്നിവയുടെ നേതൃത്വത്തിൽ യുനിസെഫിന്റെ സഹായത്തോടെ പുന്നയൂരിൽ ദ്വിദിന പരിശീലനം സംഘടിപ്പിക്കുന്നു.കാലാവസ്ഥാ മാറ്റത്തിന്റെ പ്രതിരോധത്തിനായുള്ള കമ്മ്യൂണിറ്റി ലീഡർഷിപ്പ് പ്രോഗ്രാം ‘സന്നദ്ധതീര’ത്തിന്റെ പരിശീലനം നവം.21,22 തീയതികളിൽ നടക്കും. 21 ന് രാവിലെ 9.30 ന് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന പരിപാടി എൻ.കെ. അക്ബർ എം എൽ എ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡൻ്റ് ടി.വി.സുരേന്ദ്രൻ അധ്യക്ഷത വഹിക്കും.കെ വൈ എൽ എ സംസ്ഥാന പ്രൊജക്‌ട് കോർഡിനേറ്റർ ബിബിൻ ബേബി,പ്രെജക്ട‌് ഫെല്ലോ ശില്പ,ഗോഗുൽഎന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിക്കും.22 ന് സാമൂഹിക സന്നദ്ധസേന പ്രോജക്ട് ഇൻറ്റോൺ ടോമി.സി,പ്രോജക്ട‌് ഫെല്ലോ അഞ്ജിത എന്നിവരും ബോധവത്കരണ ക്ലാസ് നയിക്കും.കാലാവസ്ഥാ മാറ്റത്തെ ചെറുക്കാൻ പഞ്ചായത്തിന് ആവശ്യമായ റോഡ് മാപ്പ് തയ്യാറാക്കലിനെ കുറിച്ച് പ്രൊജെക്ട് കോർഡിനേറ്റർ ബിബിൻ ബേബി ക്ലാസ്നയിക്കും.
ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുക്കപ്പെട്ട് പരിശീലനം പൂർത്തിയാക്കുന്ന എല്ലാവരും സന്നദ്ധതീരം കോസ്റ്റൽ ചാമ്പ്യന്മാരാക്കുകയാണ് പഞ്ചായത്തിൻ്റെ ലക്ഷ്യമെന്നും
10 പേര് അടങ്ങുന്ന സന്നദ്ധസേന ടീം രൂപീകരിക്കുക,അവർക്ക് പരിശീലനങ്ങൾ നൽകുക, വിവരശേഖരണം എന്നിവ പ്രവർത്തന പരിപാടികളിൽ ഉൾപ്പെടുമെന്ന് പ്രസിഡണ്ട് ടി.വി. സുരേന്ദ്രൻ,വൈസ് പ്രസിഡണ്ട് സുഹറ ബക്കർ,സ്ഥിരം സമിതി അധ്യക്ഷരായ കെ.എ വിശ്വനാഥൻ,ഷമീം അഷറഫ്, എ.കെ. വിജയൻ,പഞ്ചായത്ത് അംഗം സെലീന നാസർ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു
പുന്നയൂരിൽ ദുരന്ത പ്രതിരോധത്തിന് സന്നദ്ധസേന
