തൃശൂർ റവന്യൂ ജില്ലാ കലോത്സവത്തിന് കുന്നംകുളത്ത് തുടക്കമായി

കുന്നംകുളം: തൃശ്ശൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് കുന്നംകുളത്ത് തുടക്കമായി.കുന്നംകുളം ടൗൺഹാൾ ഒന്നാം വേദിയായി കൊണ്ട് കുന്നംകുളത്തെ 17 വേദികളിലാണ് മത്സരങ്ങൾ നടക്കുന്നത്. ഒന്നാം വേദിയായ ടൗൺ ഹാളിൽ രാവിലെ ഹയർസെക്കൻഡറി വിഭാഗത്തിലെ  മോണോ ആക്ട്, തുടർന്ന് നാടകം എന്നിവ അരങ്ങേറും.വേദി 7 ആയ ബഥനി സെന്‍റ് ജോൺസ് സ്കൂളിൽ രാവിലെ ഹയർസെക്കൻഡറി വിഭാഗത്തിൻ്റെ  കോൽക്കളി തുടർന്ന് ഒപ്പന തുടർന്ന് വട്ടപ്പാട്ട് എന്നിവയാണ് നടക്കുക. ബദനി സെന്‍റ് ജോൺസിലെ രണ്ടാം വേദിയായ വേദി 8 ൽ ഹയർസെക്കൻഡറി വിഭാഗങ്ങളുടെ തന്നെ ലളിതഗാനം, ദേശഭക്തിഗാനം, സംഘഗാനം തുടങ്ങിയ മത്സരങ്ങൾ.നടന്നുകൊണ്ടിരിക്കുകയാണ്

Leave a Reply

Your email address will not be published. Required fields are marked *