മഹിളാ സാഹസ് കേരള യാത്രക്ക് ഗുരുവായൂരിൽ സ്വീകരണം

ഗുരുവായൂർ:മഹിളാ കോൺഗ്രസ്സ് സംസ്ഥാന പ്രസിഡണ്ട് അഡ്വ.ജെബിമേത്തർ എം.പി. നയിക്കുന്ന മഹിളാ സാഹസ് കേരള യാത്രക്ക് ഗുരുവായൂരിൽ മഹിളാ  കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഊഷ്മള മായ സ്വീകരണം നൽകി. പടിഞ്ഞാറെനടയിൽ വന്നിറങ്ങിയ ജാഥാ ക്യാപ്റ്റനേയും , അംഗങ്ങളെയും വരവേറ്റ് കൊണ്ട് പ്രത്യേകം സജ്ജമാകിയസ്ഥീകരണ സദസ്സ് യൂത്ത് കോൺഗ്രസ്സ് അഖിലേന്ത്യ സെക്രട്ടറിയും മുൻ എം.പിയുമായ രമ്യ ഹരിദാസ് ഉൽഘാടനം ചെയ്തു മഹിളാ കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് പ്രിയ രാജേന്ദ്രൻ അദ്ധ്യക്ഷയായി. യാത്രാ ക്യാപ്റ്റൻ ജെബി മേത്തർ യാത്രാവിവരണങ്ങളും, ലക്ഷ്യങ്ങളും വിവരിച്ച് മറുപടി പ്രസംഗവും നടത്തി മഹിളാ കോൺഗ്രസ്സ് ജില്ലാ പ്രസിഡണ്ട് . ടി. നിർമ്മല , കെ.പി.സി. സി.സെക്രട്ടറി ജയലക്ഷ്മി ദത്തൻ, മഹിളാ കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡണ്ട് രേണുക ശങ്കർ, അരവിന്ദൻ പല്ലത്ത്, ഒ.കെ.ആർ.മണികണ്ഠൻ. നവ്യ നവനീത്,ശ്രീദേവി ബാലൻ, കെ.പി ഉദയൻ,ബാലൻവാറണാട്ട്, ശ്രീലക്ഷ്മി കെ. മേനോൻ,സീന കെ.എസ്എന്നിവർ സംസാരിച്ചു , നേരത്തെ കേക്ക് മുറിച്ച് മധുരം പങ്ക്‌വെക്കുകയും.തിരുന്നാവായ റെയിൽവെ പാത യഥാർത്ഥ്യമാക്കണമെന്നും,നിർത്തിവെച്ച വൈകീട്ടുള്ള പാസഞ്ചർ ആരംഭിയ്ക്കണമെന്നും ജെബിമാത്തർ എം.പിയ്ക്ക് മഹിളാ കോൺഗ്രസ് നിവേദനം നൽക്കുകയും ചെയ്തു. ഉന്നത വിജയി കൾക്കും, വ്യക്തിത്വങ്ങൾക്കും സ്നേഹാദരവും ,പഠനോപകരണ വിതരണവും നടത്തി. പരിപാടിയ്ക്ക് ഷൈലജ ദേവൻ, രജിത, രാജലക്ഷ്മി, സുഷാ ബാബു, മേഴ്സി ജോയ്, പ്രമീള ശിവശങ്കരൻ , പ്രീത, സൈനബ, സി.എസ്.സൂരജ്, നിഖിൽജി കൃഷ്ണൻ , കെ.കെ.രജ്ജിത്ത്, പ്രദീഷ് ഓടാട്ട്, വി.എസ്. നവനീത് നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *