കേരള പത്രപ്രവർത്തക അസോസിയേഷൻ ചാലക്കുടി മേഖല സമ്മേളനം

ചാലക്കുടി:കേരള പത്രപ്രവർത്തക അസോസിയേഷൻ ചാലക്കുടി മേഖല സമ്മേളനവും ഐ.ഡി കാർഡ് വിതരണവും ആദരവും സംഘടിപ്പിച്ചു.ചാലക്കുടി പി ഡബ്ലിയു റസ്റ്റ് ഹൌസിൽ നടന്ന മേഖല സമ്മേളനം ചാലക്കുടി എം. എൽ. എ സനീഷ് കുമാർ ജോസഫ് ഉദ്ഘാടനം ചെയ്തു. പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് അർഹിക്കുന്ന അംഗീകാരമടക്കമുള്ള ആനുകുല്യങ്ങൾ നല്കാൻ സർക്കാർ തയ്യാറാകണമെന്ന് എംഎൽഎ അഭിപ്രായപ്പെട്ടു. ഏത് പ്രതികൂല കാലാവസ്ഥയിലും തങ്ങളുടെ ജീവൻ വരെ നോക്കാതെയാണ് പ്രാദേശിക മാധ്യമ പ്രവർത്തകർ പ്രവർത്തിക്കുന്നതെന്നും ഇവരുടെ കാലങ്ങളായുള്ള ആവശ്യവും സർക്കാർ നൽകുമെന്ന് പ്രഖ്യാപ്പിച്ച പെൻഷൻ കാര്യം സർക്കാർ നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്റ് ഗോപി ചക്കുന്നത്ത് അധ്യക്ഷത വഹിച്ചു. ചാലക്കുടിയിലെ മുതിർന്ന മാധ്യമ പ്രവർത്തകനായ സി.കെ.പോൾ, മാധ്യമ രംഗത്ത് 25 വർഷം പൂർത്തിയാക്കിയ സി.കെ. സുനിൽ കുമാർ, വന്യജീവി സൗഹ്യദത്തിന്റെ അപൂർവ്വ ദ്യശ്യം ലോകത്തിന് സമ്മാനിച്ച പി.എ. ഫൈസൽ എന്നിവരെ ചടങ്ങിൽ വെച്ച് എംഎൽഎ സനീഷ് കുമാർ ജോസഫ് ആദരിച്ചു. അംഗങ്ങളുടെ ഐഡി കാർഡ് വിതരണം നഗരസഭ ചെയർമാൻ ഷിബു വാലപ്പൻ നിർവ്വഹിച്ചു. സംസ്ഥാന സെക്രട്ടറി മനോജ് കടമ്പാട്ട് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പ്രസിഡന്റ് വേണു കണ്ടരുമഠത്തിൽ മുഖ്യതിഥിയായി. ജില്ല ജനറൽ സെക്രട്ടറി രമേശ് ചേമ്പിൽ, ഖജാൻജി.യു.പ്രമോദ്, ജില്ല കമ്മറ്റിയംഗം പി.ആർ.ജയപ്രകാശ്, കെ.കെ.ഷാലി, ദിലീപ് നാരായണൻ, റോസ് മോൾ ഡോണി തുടങ്ങിയവർ പ്രസംഗിച്ചു
ചാലക്കുടി മേഖല ഭാരവാഹികളായി സി. കെ. പോൾ (പ്രസിഡന്റ്), പി. എ ഫൈസൽ (സെക്രട്ടറി), കെ. കെ. ഷാലി (ട്രഷറർ), ഡിനോ കൈതാരത്ത് (വൈസ് പ്രസിഡൻ്റ് ), റോസ്മോൾ (ജോയിന്റ് സെക്രട്ടറി), ദിലീപ് നാരായണൻ (രക്ഷാധികാരി) തിരഞ്ഞെടുത്തു

Leave a Reply

Your email address will not be published. Required fields are marked *