ഗുരുവായൂർ:പോലീസിനുള്ളിൽ ക്രിമിനലുകൾ മാത്രമല്ല രാജ്യദ്രോഹികളും ഉണ്ട്.അത്തരം പോലീസുകാരെ ഞങ്ങൾക്കറിയാം അവരുടെ ലിസ്റ്റുകൾ ഞങ്ങളുടെ കൈവശമുണ്ടെന്നും സ്കൂളിൽ ദേശഭക്തി ഗാനം പാടുന്നവർക്കെതിരെയും പൂക്കളത്തിൽ ഓപ്പറേഷൻ സിന്ധൂർ എന്ന് എഴുതിയവർക്കെതിരെയും നടപടിയെടുക്കുന്ന പോലീസാണ് കേരളത്തിൽ ള്ളതെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് വി. ഉണ്ണികൃഷ്ണൻ മാസ്റ്റർ.പിണറായി ഭരണത്തിലെ പോലീസ് ക്രൂരതയും അനാസ്ഥയും അവസാനിപ്പിക്കുക,
വികസിത കേരളത്തിനായി ആധുനിക ജനസൗഹൃദ സേനയായി കേരള പോലീസിനെ നവീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്
ബിജെപി തൃശ്ശൂർ നോർത്ത് ജില്ലാ കമ്മിറ്റി ഗുരുവായൂരിൽ നടത്തിയ
പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നാടിൻ്റെ സുരക്ഷ ഏറ്റെടുക്കുന്നത് തീവ്രവാദികൾ ആണ്. ഈ നാട് എങ്ങോട്ടാണ് പോകുന്നത് എന്ന് നാം ചിന്തിക്കണമെന്നും കേരളം മാറണമെങ്കിൽ കേരളത്തിലെ ഭരണസംവിധാനം മാറണമെന്നും അതിന് ബിജെപി അധികാരത്തിൽ വരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ. നിവേദിത സുബ്രഹ്മണ്യൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ ജന. സെക്രട്ടറി വിപിൻ കൂടിയേടത്ത്, ഭാരവാഹികളായ
ഗിരീഷ് മാസ്റ്റർ,ഹീര കൃഷ്ണദാസ്,
രാജ് കുമാർ, എം.വി ഉല്ലാസ് ,
രാജൻ തറയിൽ,
അഡ്വ. സോഫിയ ശ്രീജിത്ത് എന്നിവർ പ്രസംഗിച്ചു.മോർച്ച ഭാരവാഹികളായ
ഗിരീഷ്,വി.സി ഷാജി,നിത്യസാഗർ ധർണ്ണക്ക് നേതൃത്വം നല്കി. ജില്ല ജന. സെക്രട്ടറി കെ.എസ് രാജേഷ് സ്വാഗതവും മണ്ഡലം പ്രസിഡൻ്റ് അനിൽ മഞ്ചറമ്പത്ത് നന്ദിയും പറഞ്ഞു.
പോലീസിനുള്ളിൽ ക്രിമിനലുകൾ മാത്രമല്ല രാജ്യദ്രോഹികളുമുണ്ട് -വി.ഉണ്ണികൃഷ്ണൻ മാസ്റ്റർ
