ചാവക്കാട് : മണത്തല നേർച്ചയോടനുബന്ധിച്ച് ഇന്നും നാളെയും( 28,29 തീയതികളിൽ) ആനകളോടു കൂടിയ കാഴ്ച വരവുകളും ദഫ് മുട്ട് പോലുള്ള കലാരൂപങ്ങളും നടത്തപ്പെടുന്നുണ്ട്. ആഘോഷങ്ങൾ ഇന്ന് വൈകീട്ട് അഞ്ചു മണിയോടെ ആരംഭിച്ച് നാളെ പുലർച്ചെ 2.30 വരെയും 29.ന് വൈകീട്ട് 5 മണിയോടെ ആരംഭിച്ച് 30 ന് പുലർച്ചെ നാല് മണി വരെയും നീണ്ടു നിൽക്കുന്നതുമാണ്.
28, 29 തീയതികളിൽ വൈകീട്ട് ആറ് മണിയോടു കൂടി കാഴ്ചകളും ആനകളും ചാവക്കാട്-പൊന്നാനി നാഷ്ണൽ ഹൈവേയിൽ പ്രവേശിച്ചു തുടങ്ങുകയും തുടർന്ന് ഇതുവഴിയുള്ള വാഹന ഗതാഗതം ബുദ്ധിമുട്ടായി തീരുമെന്നതിനാൽ പൊന്നാനി ഭാഗത്തു നിന്നും ചാവക്കാട് ഭാഗത്തേയ്ക്ക് നാഷ്ണൽ ഹൈവേ വഴി വരുന്ന ട്രെയിലർ, കണ്ടൈനർ ലോറി പോലുള്ള വലിയ വാഹനങ്ങളും ചരക്കു വാഹനങ്ങളും പൊന്നാനിയിൽ നിന്നും ചങ്ങരംകുളം-കുന്നംകുളം-ചാവക്കാട് വഴിയും മറ്റു വാഹനങ്ങൾ പെരുമ്പടപ്പ് പോലീസ് സ്റ്റേഷൻ പരിധിയിലെ പാലപ്പെട്ടി എന്ന സ്ഥലത്തു നിന്നും കൊടുങ്ങല്ലൂർ ഭാഗത്തു നിന്നും പൊന്നാനി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ മമ്മിയൂർ-ആനക്കോട്ട-വടക്കേകാട്-പെരുമ്പടപ്പ് വഴിയോ കുന്നംകുളം-ചങ്ങരംകുളം വഴിയോ തിരിച്ചു പോകേണ്ടതാണെന്ന് ചാവക്കാട് പൊലീസ് ഇൻസ്പെക്ടർ അറിയിച്ചു.
മണത്തലനേർച്ച; ഇന്നും നാളെയും ചാവക്കാട് ഗതാഗത നിയന്ത്രണം
