തൃശ്ശൂർ:ദേശീയ അധ്യാപക പരിഷത്ത് സ്ഥാപകദിനാഘോഷം ഗുരുവായൂർ അടൽജി ഭവനിൽ നടന്നു.ജില്ലാ അധ്യക്ഷൻ സി മനോജ് പതാക ഉയർത്തി ആരംഭിച്ച പരിപാടി സംസ്ഥാന അധ്യക്ഷ കെ സ്മിത ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സംസ്ഥാന ട്രഷററും ജില്ലാ പ്രഭാരിയുമായ കെ കെ രാജേഷ് മുഖ്യപ്രഭാഷണം നടത്തി. പുതിയ അധ്യയന വർഷത്തിലെ മെമ്പർഷിപ്പ് വിതരണോദ്ഘാടനം സംസ്ഥാന സെക്രട്ടറി പി.ശ്രീദേവി അധ്യാപകരായ ശ്രീജ,നീതു എന്നിവർക്ക് നൽകി നിർവഹിച്ചു.ജില്ലാ ജന. സെക്രട്ടറി വി.യു ശ്രീകാന്ത്, ജില്ലാ ട്രഷറർ പി.എം സിജോ,വനിതാ വിഭാഗം കൺവീനർ പ്രമീഷ എന്നിവർ സംസാരിച്ചു.
എൻ ടി യു സ്ഥാപകദിനാഘോഷം
