പുന്നയൂർക്കുളം സാഹിത്യ സമിതിയുടെ അശോകൻ നാലപ്പാട്ട് സ്മാരക വായനാ അവാർഡ് വിതരണം ജൂൺ 19 ന്

പുന്നയൂർക്കുളം: സാഹിത്യ സമിതിയുടെ 2026 ലെ അശോകൻ നാലപ്പാട്ട് സ്മാരക വായനാ അവാർഡ് വായനാ ദിനമായ ജൂൺ 19 വെള്ളിയാഴ്ച വിതരണം ചെയ്യും.തൃശ്ശൂർ ചേലക്കര, ഗ്രാമം സ്വദേശിയായ രാഹുൽ പി സി യാണ് അവാർഡ് ജോതാവ്.കാലിക്കറ്റ് സർവകലാശാലയിൽ പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിൽ ഗവേഷകനാണ് രാഹുൽ. വായനക്കുറിപ്പും വായന പരിപോഷണ പ്രവർത്തനങ്ങളും വിലയിരുത്തി അഞ്ച് അംഗ അവാർഡ് കമ്മിറ്റിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്.10001 രൂപയും ഫലകവും പ്രശംസാ പത്രവും അടങ്ങുന്നതാണ് പുരസ്കാരം.കുന്നത്തൂർ റസിഡൻസ് അസോസിയേഷൻ കേന്ദ്രത്തിൽ വൈകിട്ട് 4.30 ന് നടക്കുന്ന ചടങ്ങിൽ കവി പി എൻ ഗോപീകൃഷ്ണൻ അവാർഡ് സമ്മാനിക്കും.സാഹിത്യ സമിതി പ്രസിഡണ്ട് ഉമ്മർ അറക്കൽ അധ്യക്ഷത വഹിക്കും. പഞ്ചായത്ത് പ്രസിഡണ്ട് ഹസ്സൻ തളികശേരി,വടക്കേക്കാട് എസ് എച്ച് ഒ പി പി ജസ്റ്റിൻ,രമണി അശോകൻ,അനിത ധർമ്മൻ, പി ഗോപാലൻ തുടങ്ങിയവർ പങ്കെടുക്കുമെന്ന് സാഹിത്യ സമിതി ഭാരവാഹികളായ ഉമ്മർഅറക്കൽ, കെ ബി സുകുമാരൻ,ടി എം ഡെറിപ്പോൾ, ദിവാകരൻ പനന്തറ, ഷാജൻ വാഴപ്പിള്ളി എന്നിവർ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *