പാർലമെൻ്ററി സ്റ്റാൻഡിങ്ങ് കമ്മിറ്റി എം പി മാരുടെ സംഘം ഗുരുവായൂരിൽ

ഗുരുവായൂർ:സാമൂഹ്യനീതി ശാക്തീകരണ ചുമതലയുള്ള പാർലമെൻ്ററി സ്റ്റാൻഡിങ്ങ് കമ്മിറ്റി അംഗങ്ങളായ പതിനൊന്ന് എം പിമാരുടെ സംഘം ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. ഇന്നലെ വൈകുന്നേരമാണ് എംപിമാരുടെ സംഘമെത്തിയത്. ഒറീസ, ബീഹാർ, പശ്ചിമ ബംഗാൾ, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ എം.പിമാരാണ് സംഘത്തിലുണ്ടായിരുന്നത്. കമ്മറ്റിയുടെ ചെയർപേഴ്സൺ രമാദേവി എം.പി.യുടെ നേതൃത്വത്തിലുള്ള സംഘം പoനാർത്ഥം കൊച്ചിയിൽ പര്യടനം നടത്തുന്നതിനിടെയാണ് ഗുരുവായൂരിലെത്തുന്നത്. ക്ഷേത്ര ദർശനം പൂർത്തിയാക്കിയ എംപിമാർക്ക് തിരുമുടി മാലയും കളഭവും പഴവും പഞ്ചസാരയുമടങ്ങിയ ഭഗവാൻ്റെ പ്രസാദങ്ങളും നൽകി. ക്ഷേത്രം ഡി എ പി.മനോജ് കുമാറിൻ്റെ നേതൃത്വത്തിൽ ദേവസ്വം ജീവനക്കാർ എം.പിമാരെ വരവേറ്റു

Leave a Reply

Your email address will not be published. Required fields are marked *