ചാവക്കാട് എം ആർ ആർ എം സ്കൂൾ വാർഷീകാഘോഷവും യാത്രയയപ്പ് സമ്മേളനവും

ചാവക്കാട്:എം ആർ ആർ എം ഹയർ സെക്കണ്ടറി സ്കൂളിന്റെ 136-ാം വാർഷികവും വിരമിക്കുന്ന അധ്യാപകരായ ജീജബായ്.പി. ആർ , ഫാൻസി ജോസ് എന്നിവർക്കുള്ള യാത്രയയപ്പ് സമ്മേളനവും നടന്നു.എൻ കെ അക്ബർ എം എൽ എ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ എംഎൽഎ ഫണ്ടിൽ നിന്ന് അനുവദിച്ച ലാപ്ടോപ്പ് സമർപ്പണവും, മുൻ എച്ച്. എം സരിത സമർപ്പിച്ച പാർക്കിൻ്റെ ഉദ്ഘാടനവും നഴ്സറി കലോത്സവവും കലാസന്ധ്യയും സമൂചിതമായി ആഘോഷിച്ചു. പി ടി എ പ്രസിഡന്റ്‌ ഷൈബി വത്സൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഫോട്ടോ അനാചാദനം നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് നിർവഹിച്ചു.മാനേജർ എം.യു. ഉണ്ണികൃഷ്ണൻ ഉപഹാരസമർപ്പണം നടത്തി. കവിയും പ്രഭാഷകനുമായ രാധാകൃഷ്ണൻ കാക്കാശ്ശേരിയെ ചടങ്ങിൽ ആദരിച്ചു. സ്കൂൾ എച്ച്. എം. എം. സന്ധ്യ റിപ്പോർട്ട്‌ അവതരിപ്പിച്ചു. ചാവക്കാട് ഡി ഇ ഒ സോണി എബ്രഹാം, കെ. വി. സത്താർ,എം. ബി പ്രമീള, കലാഭവൻ പ്രതീഷ്,ലത്തീഫ്,ആർ. അബു,താഹിറ, ജെ.ലൗലി,പി. ഷീജ, സുനിഷ്.കെ. തോമസ്, സുമ.പി, എൻ. വി.മധു, സപര്യ കൃഷ്ണ എന്നിവർ സന്നിഹിതരായിരുന്നു. പ്രിൻസിപ്പൽ ഇൻചാർജ് എം ഡി ഷീബ സ്വാഗതവും’ കെ. ലത നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *