പുന്നയൂർക്കുളം:കടിക്കാട് കരിമ്പനക്കൽ ഭഗവതി ക്ഷേത്രത്തിലെ വേല മഹോത്സവത്തിന് കൊടിയേറി.
മേൽശാന്തി ഹരികൃഷ്ണൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിച്ചു.ഫെബ്രു.2 ന് വെള്ളിയാഴ്ചയാണ് വേല മഹോത്സവം..എല്ലാ ദിവസവും രാവിലെ വിശേഷാൽ പൂജകൾ, വൈകീട്ട് നിറമാല, ചുറ്റുവിളക്ക് എന്നിവയുണ്ടാകും. ഉത്സവദിവസം വൈകീട്ട് വിവിധ ആഘോഷ കമ്മറ്റികളുടെ നേതൃത്വത്തിൽ നാടൻ കലാരൂപങ്ങമായ തിറ, കരിങ്കാളി,
കാവടി നാദസ്വരം എന്നിവയുടെ എഴുന്നള്ളിപ്പ് നടക്കും. ചടങ്ങുകൾക്ക്ഭാരവാഹികളായ
പ്രസിഡന്റ് ശശി പൊറ്റയിൽ,
സെക്രട്ടറി കെ. ആർ രഗീഷ്,
ട്രഷറർ രാജൻ പയ്യർളി,
വൈസ് പ്രസിഡന്റ് ഷിമോദ് കാട്ടിശ്ശേരി,ജോയിൻ സെക്രട്ടറി സി.കെ സുമേഷ് എന്നിവർ നേതൃത്വം നൽകി
