പുന്നയൂര്‍ക്കുളം: പുന്നയൂർ കുരഞ്ഞിയൂരില്‍ യുവാവിനെ കത്തി കാട്ടി ഭീഷണിപ്പെടുത്തി മൊബൈല്‍ ഫോണ്‍ കവര്‍ന്ന കേസില്‍ മൂന്ന് പേർ അറസ്റ്റില്‍. വടക്കേകാട് കല്ലിങ്ങല്‍ കൊമ്പത്തേല്‍ ഷഫ്നുദ്ദീന് (ചിപ്പു-20),മാവിന്‍ചുവട് മുണ്ടാറയില്‍ മുഹമ്മദ് ഷിഫാന് (26), ചമ്മൂര്‍ ചേമ്പലക്കാട്ടില്‍ അബുതാഹിര്‍ (25) എന്നിവരെയാണ് വടക്കേകാട് എസ്എച്ച്ഒ ആര്.ബിനുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.ചൊവ്വാഴ്ച കുരഞ്ഞിയൂരില്‍ റോഡരുകില്‍ നിന്ന എടക്കഴിയൂര്‍ കുഴികണ്ടത്തില്‍ അജ്മല്‍ റോഷന് (20) നെ പ്രതികള്‍ ബൈക്കില്‍ കയറ്റി കൊണ്ടുപോയി മര്‍ദ്ദിക്കുകയും മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കുകയുമായിരുന്നു. വിവരമറിഞ്ഞ് എത്തിയ പൊലീസുകാരെയും ഇവരെ സഹായിക്കാന്‍ എത്തിയ നാട്ടുകാരെയും ഷിഫാന്റെ നേതൃത്വത്തില്‍ പ്രതികള്‍ കയ്യേറ്റം ചെയ്തിരുന്നു. കാപ്പനിയമ പ്രകാരം കഴിഞ്ഞ സെപ്റ്റംബറില്‍ നാടു കടത്തിയ ഗുണ്ടയാണ് മുഹമ്മദ് ഷിഫാന്.എസ്ഐ,കെ.ബി.ജലീല്‍, സിപിഒ മാരായ നിബു, സുജിത്ത്, രതീഷ്, സതീഷ് കുമാര്‍ എന്നിവരുംപ്രതികളെ പിടികൂടിയ പൊലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.
Related Posts
ഗുരുവായൂർ ക്ഷേത്രത്തിൽ ഡിജിറ്റൽ ലോക്കർ:താൽപര്യപത്രം ക്ഷണിച്ചു
- admin
- May 29, 2026
- 0
ഗുരുവായൂർ:ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്ന ഭകജനങ്ങൾ ബാഗ്, മൊബൈൽ ഫോൺ, സ്മാർട്ട് വാച്ച്, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ ക്ലോക്ക് റൂമുകളിൽ ഏൽപ്പിക്കുന്നതിനും പിന്നീട് തിരികെ കൈപ്പറ്റുന്നതിനുമായി വളരെയധികം സമയം ചെലവഴിക്കേണ്ടി വരുന്നുണ്ട്. ഇപ്രകാരം സമയം […]
വടക്കേക്കാട് ശ്മശാനം; ജനകീയ കൂട്ടായ്മ ഒപ്പുശേഖരണം നടത്തി
- admin
- June 5, 2026
- 0
വടക്കേക്കാട് :വടക്കേക്കാട് ഗ്രാമപഞ്ചായത്ത് പൊതു ശ്മശാനത്തിന്റെ പണി ഉടൻ പൂർത്തീകരിക്കുക എന്ന ആവിശ്യം ഉന്നയിച്ച് ജനകീയ സമിതിയുടെ നേതൃത്വത്തിൽ ഒപ്പുശേഖരണത്തിന് തുടക്കം കുറിച്ചു. പഞ്ചായത്ത്ഷോപ്പിംഗ് കോംപ്ലക്സിൽ നടന്ന ഒപ്പുശേഖരണത്തിൻ്റെ ഉദ്ഘാടനംസമിതി കൺവീനർ പൂങ്ങാട്ട് മാധവൻ […]
അനധികൃത മണ്ണ് കടത്ത്; ടിപ്പർ ലോറിയും ഡ്രൈവറും പിടിയിൽ
- Ramesh Chembil
- November 21, 2023
- 0
കുന്നംകുളം:അനധികൃതമായി മണ്ണ് കടത്തിയ സംഭവത്തിൽ ടിപ്പർ ലോറി യേയും ഡ്രൈവറേയും കുന്നംകുളം പോലീസ് പിടികൂടി. ലോറി ഡ്രൈവർ കാണിപ്പയ്യൂർ സ്വദേശി സൂരജിനെയാണ് പോലീസ് പിടിച്ചത്. ചെറുപ്പുളശ്ശേരിയിൽ നിന്നും അനുമതിയില്ലാതെ കുന്നംകുളം ഭാഗത്തേക്ക് മണ്ണ് കടത്തുന്നുണ്ടെന്ന് […]
