പുന്നയൂർക്കുളം:അഖിലേന്ത്യാ മത്സ്യത്തൊഴിലാളി കോൺഗ്രസ് തൃശ്ശൂർ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പിറന്ന മണ്ണിൽ ജീവിക്കാനായി അതിജീവന സന്ദേശ യാത്ര നടത്തി.സംസ്ഥാന പ്രസിഡന്റ് പി.അശോകൻ യാത്ര ഉദ്ഘാടനം ചെയ്തു. സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് എ.എം അലാവുദ്ദീന്റെ അധ്യക്ഷത വഹിച്ചു.കമ്മറ്റി പ്രസിഡൻ്റും ജാഥാ ക്യാപ്റ്റനുമായ സി.വി സുരേന്ദ്രൻ നേതൃത്വം നല്കിയ ചടങ്ങിൽ കെപിസിസി വർക്കിംഗ് പ്രസിഡൻ്റ് ടി.എൻ പ്രതാപൻ എം.പി മുഖ്യ പ്രഭാഷണം നടത്തി. തുടർന്ന് സംസ്ഥാന ജനറൽ സെക്രട്ടറി കെ ഡി വീരമണി,സി.മുസ്താക്കലി,മണി കാവുങ്ങൽ,ശ്രീജിത്ത്, എച്ച് ഷാജഹാൻ,മണി ഉല്ലാസ്, എകെ മൊയ്തുണ്ണി,ചാലിൽ മൊയ്തുണ്ണി,പി ബാബു,എൻ ആർ ഗഫൂർ, മൂസ ആലത്തയിൽ, എ കെ സതീശൻ, കെ.ഷഹീദ് ,മണികണ്ഠൻ, ഷാനിബമൊയ്തുണ്ണി എന്നിവർ സംസാരിച്ചു
മത്സ്യത്തൊഴിലാളി കോൺഗ്രസ് തൃശ്ശൂർ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ അതിജീവന സന്ദേശ യാത്ര നടത്തി
