കൊച്ചി: മുൻ ഫുട്ബാൾ താരവും പരിശീലകനുമായ ടി.കെ ചാത്തുണ്ണി (79) അന്തരിച്ചു. അർബുദബാധിതനായി ചികിത്സയിലിരിക്കെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് അന്ത്യം. സർവീസസ്, ഗോവ, മഹാരാഷ്ട്ര ടീമുകൾക്കായി സന്തോഷ് ട്രോഫി കളിച്ചിട്ടുണ്ട്.മോഹൻബഗാൻ, എഫ്.സി കൊച്ചിൻ, ഡെംപോ ഗോവ, ചർച്ചിൽ ബ്രദേഴ്സ് തുടങ്ങിയ ക്ലബുകളേയും കേരള പൊലീസിനേയും അദ്ദേഹം പരിശീലിപ്പിച്ചു. 15 വർഷം നീണ്ടുനിന്നതായിരുന്നു ടി.കെ ചാത്തുണ്ണിയുടെ കളിക്കാരനെന്ന നിലയി ഫുട്ബാൾ ജീവിതം. കേരളത്തിലും ഇതരസംസ്ഥാനങ്ങളിലുമായി മികച്ച ക്ലബുകളുടെ കളിക്കാരനുമായിരുന്നു അദ്ദേഹം
മുൻ ഫുട്ബാൾ താരവും പരിശീലകനുമായ ടി.കെ ചാത്തുണ്ണി അന്തരിച്ചു.
