വടക്കേകാട്: ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ്റെ നേതൃത്വത്തിൽ
കർഷക ദിനം ആചരിച്ചു.
കർഷക,കർഷകതൊഴിലാളി ആദരവും അവാർഡ് വിതരണവും നടത്തി. ഗ്രാമപഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സ് ഹാളിൽ വെച്ച് നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ എം കെ. നബീൽ ഉദ്ഘാടനം ചെയതു.
വൈസ് പ്രസിഡണ്ട് ജിൽസി ബാബു അദ്ധ്യക്ഷയായിരുന്നു.
പഞ്ചായത്തിലെ തിരഞ്ഞെടുത്ത മികച്ച കർഷകരെ ആദരിച്ചു.
ചടങ്ങിൽജില്ലാ പഞ്ചായത്ത്
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ റഹീം വീട്ടിപറമ്പിൽ മുഖ്യാതിഥിയായി.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുഞ്ഞുമുഹമ്മദ് തെക്കുമുറി, ബ്ലോക്ക് മെമ്പർ ബിജു പള്ളിക്കര,പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ മാരായ
ശ്രീധരൻ മാക്കാലിക്കൽ,
റഷീദ് കെ.വി. രുഗ്മ്യ സുധീർ, പഞ്ചായത്ത്അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.കൃഷി ഓഫീസർ ശ്രീരാഗ് കെ.
പദ്ധതി വിശദീകരണം നടത്തി.
പ്ലസ് ടു വിദ്യാർത്ഥികളെ
വ്യത്യസ്‌ത മേഖലകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ പ്രതിഭകളെ ആദരിച്ചു.
വടക്കേക്കാട് കർഷക ദിനം ആചരിച്ചു
