ചാവക്കാട് :നഗരസഭ 2025-26 വർഷത്തെ ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി വയോജന സംഗമം സംഘടിപ്പിച്ചു. എംഎൽഎ, എൻ കെ അക്ബർ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയർമാൻ കെ കെ മുബാറക് സ്വാഗതം പറഞ്ഞു. നഗരസഭ ഐസിഡിഎസ് സൂപ്പർവൈസർ ദീപ പി. വി പദ്ധതി വിശദീകരണം നടത്തി. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷാഹിന സലിം , പൊതുമരാമത്ത് കാര്യം സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. മുഹമ്മദ് അൻവർ എ വി, വിദ്യാഭ്യാസകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രസണ രണദിവേ, മുൻ ചെയർമാനും നഗരസഭ കൗൺസിലറും എം ആർ രാധാകൃഷ്ണൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. 21-ാം വാർഡ് കൗൺസിലർ രഞ്ജിത്ത് കുമാർ നന്ദി പറഞ്ഞു.സംഗമത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികളും ഓണസദ്യയും ഒരുക്കിയിരുന്നു. ജനപ്രതിനിധികൾ, അങ്കണവാടി അധ്യാപകർ, മറ്റ് നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു. വയോജനങ്ങളുടെ ക്ഷേമവും സന്തോഷവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് നഗരസഭ ഈ സംഗമം സംഘടിപ്പിച്ചത്.
ചാവക്കാട് നഗരസഭ വയോജന സംഗമം സംഘടിപ്പിച്ചു
