തൃശ്ശൂർ: സ്കൂട്ടറിൽ കാറിടിച്ചുണ്ടായ അപകടത്തിൽ ആറ് വയസുകാരന് ദാരുണാന്ത്യം. ചൊവ്വൂരിൽ അച്ഛനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന കൃഷ്ണസ്വരൂപ് എന്ന കുട്ടിയാണ് മരിച്ചത്. പെരുവനം സംസ്‌കൃത സ്‌കൂളിന് സമീപം ചക്കാലക്കൽ അരുൺ കുമാറിന്റെയും കൃഷ്ണപ്രിയയുടെയും മകനാണ് കൃഷ്ണസ്വരൂപ്. തൃപ്പൂണിത്തുറ ഭവൻസ് സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ്. ഇന്ന് ഉച്ചയ്ക്ക് ശേഷം ചൊവ്വൂർ കപ്പേളയ്ക്ക് സമീപമാണ് അപകടം നടന്നത്. അരുൺ കുമാർ കൂർക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
ചൊവ്വൂരിൽ സ്കൂട്ടറിൽ കാറിടിച്ച് അപകടം;ആറ് വയസുകാരന് ദാരുണാന്ത്യം
