ഗുരുവായൂർ ഉത്സവം: വൈദ്യുത ദീപാലങ്കാര സുരക്ഷാ യോഗം ഫെബ്രുവരി 19ന്

ഗുരുവായൂർ: ഉത്സവത്തിൻ്റെ ഭാഗമായ
വൈദ്യുത ദീപാലങ്കാര മത്സരത്തിൻ്റെ സുരക്ഷാ മുന്നൊരുക്കങ്ങൾ വിശദീകരിക്കുന്ന യോഗം ഫെബ്രുവരി 19 വ്യാഴാഴ്ച വൈകിട്ട് 5 ന് ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയൻ്റെ അദ്ധ്യക്ഷതയിൽ ചേരും. ദേവസ്വം കാര്യാലയത്തിലെ കൂറൂരമ്മ ഹാളിലാണ് യോഗം.വെദ്യുതാലങ്കാര മത്സരങ്ങൾ കുറ്റമറ്റ നിലയിലും അപകടരഹിതമായും നടത്തുന്നതിന് ഭക്തജനങ്ങളുടെ സഹകരണവും പങ്കാളിത്തവും ദേവസ്വം അഭ്യർത്ഥിച്ചു. മത്സരങ്ങളിൽ പങ്കെടുക്കുവാനുള്ള അപേക്ഷ ഫോറം 19/02/2026 മുതൽ ദേവസ്വം വൈദ്യുതി വിഭാഗത്തിൽ നിന്നും ലഭ്യമാകുന്നതാണ്. അവ പൂരിപ്പിച്ച് 28/02/2026-ന് തിരികെ നൽകണം.
കൂടുതൽ വിവരങ്ങൾക്ക് ദേവസ്വം വൈദ്യുതിവിഭാഗവുമായി ബന്ധപ്പെടാം
വിനോദ് കുമാർ PH: 9497345522, രാജേഷ് കുമാർ Ph: 9072782959

Leave a Reply

Your email address will not be published. Required fields are marked *