വീടിൻ്റ അടുക്കളയിൽ നിന്നും മൂർഖൻ പാമ്പിനെ പിടികൂടി

വടക്കേക്കാട്: ഞമനേങ്ങാട് അഞ്ച് അടിയോളം വലിപ്പമുള്ള മൂർഖൻ പാമ്പിനെ പിടികൂടി. ഞമനേങ്ങാട് സ്വദേശി ജനാർദ്ദനൻ്റെ വീടിൻ്റെ അടുക്കള ഭാഗത്തു നിന്നാണ് മൂർഖൻ പാമ്പിനെ പിടികൂടിയത് .
അഞ്ച് അടിയോളം വലിപ്പം വരുന്ന മൂർഖൻ പാമ്പിനെയാണ് പിടികൂടിയത്.ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം.പാമ്പ് ചീറ്റുന്ന ശബ്ദം കേട്ട് നോക്കിയപ്പോഴാണ് അടുപ്പിന്റെ അടിവശം വിറക് വയ്ക്കുന്ന ഭാഗത്തു നിന്ന് പാമ്പിനെ കണ്ടത്. ഉടൻതന്നെ സ്നേക്ക് കേച്ചർ പ്രതീഷിനെ വിവരമറിയിച്ചു. തുടർന്ന് പ്രതീഷ് എത്തി പാമ്പിനെ പിടികൂടി കൊണ്ടുപോയി.വേനൽ കടുക്കുന്നതോടെ പാമ്പുകൾ ഉൾപ്പെടെയുള്ള ഇഴജന്തുക്കൾ ജനവാസ മേഖലയിലേക്ക് എത്താൻ സാധ്യതയുള്ളതിനാൽ കരുതൽ വേണമെന്ന് വനം വകുപ്പ് അധികൃതർ മുന്നറിയിപ്പ് നല്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *