യു പി എസ് വിതരണം ചെയ്തു

പുന്നയൂർക്കുളം:തൃശ്ശൂർ ജില്ലാ പഞ്ചായത്തിന്റെ 2022-23 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിലെ തിരഞ്ഞെടുത്ത 18 ഗവ.ഹയർസെക്കന്ററി സ്കൂളുകൾക്ക്’ യു പി എസ് വിതരണം ചെയ്യുന്നതിൻ്റെ ജില്ലാതല ഉദ്ഘാടനം കൊച്ചന്നൂർ ഗവ. ഹയർസെക്കന്ററി സ്കൂളിൽ വച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ നിർവഹിച്ചു.
ജില്ലാപഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ റഹീം വീട്ടിപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഡി. ഷാജുമോൻ പദ്ധതി വിശദീകരിച്ചു.ജില്ല പഞ്ചായത്തംഗം എ.വി. വല്ലഭൻ, പി.ടി.എ പ്രസിഡന്റ് നൗഫൽ കൊച്ചന്നൂർ, പ്രധാനാധ്യാപിക എ.വി. സുമംഗലി,ഹയർ സെക്കണ്ടറി അധ്യാപകൻ ഡോ.കെ.സി. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.പ്രിൻസിപ്പാൾ പി.വി.അജിത സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സി.സി. ഗീവർഗ്ഗീസ് നന്ദിയും പറഞ്ഞു. ഗുണഭോക്താക്കളായ വിദ്യാലയങ്ങളിൽ നിന്നുള്ള പ്രതിനിധികളും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *