നവകേരള സദസ്സ്; ഗുരുവായൂരിൽ ആസ്വാദകരുടെ മനം കവർന്ന് കലാകേളി അരങ്ങേറി

ഗുരുവായൂർ:നവകേരള സദസ്സിനോടനുബന്ധിച്ച് ഗുരുവായൂരിൽ ആസ്വാദകരുടെ മനം കവർന്ന് കലാകേളി അരങ്ങേറി.ഗുരുവായുർ  ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയൻ
ഉദ്ഘാടനം ചെയ്തു.നഗരസഭാ ചെയർമാൻ എം കൃഷ്ണദാസ് അധ്യക്ഷനായി.ദേവസ്വം ഭരണ സമിതിയംഗം സി മനോജ്, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് കെ പി വിനോദ്, കൗൺസിലർമാരായ ദേവിക ദിലിപ്, സിന്ധു ഉണ്ണി എന്നിവർ സംസാരിച്ചു.
ഗുരുവായൂരിലെ വാദ്യ
കലാകാരൻമാർ അവതരിപ്പിച്ച
താള വാദ്യ സമന്വയം, മോഹിനിയാട്ടം,എല്ലാരും ചൊല്ലണ് – പാട്ട് സദസ്സ്,
കലാമണ്ഡലം രതീഷ്ഭാസ് അവതരിപ്പിച്ച മിഴാവിൽ
തായമ്പക, കുടുംബശ്രീ അവതരിപ്പിച്ച
നാട്ടരങ്ങ് എന്നിവ
അരങ്ങേറി.

Leave a Reply

Your email address will not be published. Required fields are marked *