ഇന്ന് പെസഹാ വ്യാഴം.. യേശുക്രിസ്തു തൻ്റെ  അപ്പൊസ്തോലന്മാരുമൊത്ത് അവസാനമായി അത്താഴം കഴിച്ചതിന്റെ സ്‌മരണയിൽ ക്രൈസ്‌തവർ ഇന്ന് പെസഹാ വ്യാഴം ആചരിക്കുന്നു.

കുന്നംകുളം:യേശുക്രിസ്തു തൻ്റെ  അപ്പൊസ്തോലന്മാരുമൊത്ത് അവസാനമായി അത്താഴം കഴിച്ചതിന്റെ സ്‌മരണയിൽ ക്രൈസ്‌തവർ ഇന്ന് പെസഹാ വ്യാഴം ആചരിക്കുന്നു. ശിഷ്യന്മാരുടെ കാൽ കഴുകി ലോകത്തിനു മുഴുവൻ ക്രിസ്‌തു എളിമയുടെ സന്ദേശം നൽകിയതിൻ്റെ ഓർമയിൽ ഇന്ന് ദേവാലയങ്ങളിൽ കാൽകഴുകൽ ശുശ്രൂഷ നടക്കും. ഈ ദിവസം ദേവാലയങ്ങളിൽ വിശുദ്ധ കുർബാനയ്ക്കു പുറമേ പ്രത്യേക പ്രാർത്ഥനകളും കാൽ കഴുകൽ ശുശ്രൂഷയും വീടുകളിൽ പെസഹാ അപ്പം മുറിക്കുന്ന ചടങ്ങും ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *