കുന്നംകുളം:കുന്നംകുളത്ത് എസ് ആർ ടി സി ലോ ഫ്ലോർ ബസ്സും ചരക്ക് ലോറിയും കൂട്ടിയിടിച്ച് 4 വയസുകാരി ഉൾപ്പെടെ ഒൻപതോളംപേർക്ക് പരിക്ക്
കമ്പിപ്പാലം സ്റ്റോപ്പിനു സമീപം ഇന്ന് പുലർച്ചെ മുന്നോടെയായിരുന്നു അപകടം ബോംബെയിൽ നിന്നും പാർസലുമായി കുന്ദംകുളത്തേക്കു വരികയായിരുന്ന ചരക്ക് ലോറി ബസ്സിൻ്റെ വലതു വശത്ത് നിയന്ത്രണം വിട്ടു ഇടിക്കുകയായിരുന്നു വെന്ന് യാത്രക്കാർ പറഞ്ഞു. പരിക്കേറ്റവരെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിലും ഗുരുതര പരിക്കേറ്റ കോഴിക്കോട് സ്വദേശി പ്രസാദ് (45 ) നെ അമല ആശുപത്രിയിലേക്ക് മാറ്റി. പത്തനംതിട്ട കൃഷ്ണാലയത്തിൽ ബെജു (49 ) കോഴിക്കോട് വലിയ പറമ്പിൽ മുഹ്സി ( 36),കോട്ടയം ബിജോയ് (45) , ഭാര്യ ഷീന (42 ) മകൾ ആഗ്നസ് (4 ) കോട്ടയം എഡ് വിൻ ( 21), കോഴിക്കോട് അഖിൽ (29) എന്നിവരെ അൻസാർ ആശുപത്രിയിലും പ്രവേശിപ്പിച്ചു.ലോ ഫ്ലോർ ബസ്സായതിനാൽ ബസ്സിൻ്റെ വലതു വശത്തെ ചില്ല് പൂർണ്ണമായും തകർന്നാണ് യാത്രക്കാർക്ക് പരിക്കേറ്റത് ഗ്ലാസ് പൊട്ടി മുഖത്തും കണ്ണിനുമാണ് മിക്കവരുടെയും പരിക്ക് ബസ്സ് തിരുവനന്തപുരത്തു നിന്നും കോഴിക്കോട് പോകുകയായിരുന്നു. പരിക്കേറ്റവരെ അതുവഴി വന്ന ആംബുലൻസിലും മറ്റു വാഹനങ്ങളിലുമായാണ് ആശുപത്രിയിൽ എത്തിച്ചത്. ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു ബസ്സിലെ യാത്രക്കാരെ കെ എസ് ആർടി സിയുടെ മറ്റ് വാഹനങ്ങളിൽ കയറ്റി വിടുകയായിരുന്നു.
കുന്നംകുളത്ത് എസ് ആർ ടി സി ലോഫ്ലോർ ബസ്സും ചരക്ക് ലോറിയും കൂട്ടിയിടിച്ച് 4 വയസുകാരി ഉൾപ്പെടെ ഒൻപതോളംപേർക്ക് പരിക്ക്
