പൊന്നാനി:സ്കൂൾ കുട്ടികളുമായി പോകുകയായിരുന്ന പൊന്നാനി കടവനാട് ബഡ്‌സ് സ്കൂളിലെ ബസ്സിന് തീപിടിച്ചു. ചമ്രവട്ടം പ്രിമിയർ ലാബിന് സമീപത്തു വെച്ച് ഡീസൽ ടാങ്ക് ഭാഗത്തെ വയർ ഷോർട് ആയാണ് തീപ്പിടിച്ചത്.ബസ്സ് ഡ്രൈവർ അക്‌ബറിൻ്റെ തക്കസമയത്തെ ഇടപെടൽ വൻ ദുരന്തം ഒഴിവായി.
ആളപായങ്ങൾ ഒന്നും ഇല്ല.
ട്രോമാ കെയർ വളണ്ടിയർ അഷ്‌കർ,ചെയർമാൻ ശിവദാസ്, മുൻചെയർമാൻ സി.പി. മുഹമ്മദ്‌കുഞ്ഞി,പൊന്നാനി ഫയർ ഫോഴ്സ്,പോലീസ്, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി
പൊന്നാനിയിൽ സ്കൂൾ ബസ്സിന് തീ പിടിച്ചു;തക്ക സമയത്തെ ഡ്രൈവറുടെ ഇടപെടൽ വൻ ദുരന്തം ഒഴിവായി
