പുന്നയൂർക്കുളം:ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച്
ഗോകുല താലുക്ക് ശ്രീകൃഷ്ണ ജയന്തി ആഘോഷസമിതിയുടെ നേതൃത്വത്തിൽ
വിവിധ സ്ഥലങ്ങളിൽ പതാകദിനം ആചരിച്ചു.ആൽത്തറയിൽ രക്ഷാധിക്കാരി.ടി.പി.ഉണ്ണി പതാക ഉയർത്തി. പുന്നൂക്കാവിൽ ജി. കൊച്ചുക്കുട്ടൻ, തുടങ്ങി വിവിധ സ്ഥലങ്ങളിൽ സുന്ദരൻ മാമ്പറ്റ്, ബിനിഷ് അകലാട്,പ്രവീൺ വടക്കേക്കാട്, പ്രജിഷ്, മുകുന്ദൻ, വി.എസ് സുമിത്ത്, വേലായുധൻ, ബാലൻ, പ്രസാദ്, എം ജി സുരേഷ് എന്നിവർ പതാക ഉയർത്തി.കെ.എം പ്രകാശൻ, ടി ബാബു, അശോകൻ അയേദ്ധ്യ,മധു കുഴിങ്ങര, കെ.വിഷ്ണു, വി.ആർ ജിതേഷ് തുടങ്ങിയവർ നേതൃത്വം നൽകി. വടക്കേക്കാട്: ഞമനേങ്ങാട്, ചക്കിത്തറ,കരുവമ്പായി, വൈലത്തൂർ, കൗക്കാനപ്പെട്ടി, അഞ്ഞൂർ, കല്ലൂർ എന്നിവsങ്ങളിൽ പതാക ഉയർത്തി
ശ്രീകൃഷ്ണ ജയന്തി; പതാകദിനത്തോടെ ആഘോഷങ്ങൾക്ക് തുടക്കമായി
