പുന്നയൂർക്കുളം:തൃപ്പറ്റ് ആളൊഴിഞ്ഞ പറമ്പിലെ മരത്തിലെ കടന്നൽക്കൂടിളകി പത്തോളം പേർക്ക് കടന്നൽ കുത്തേറ്റു. ഇന്ന് വൈകീട്ടാണ് സംഭവം. പരിസരവാസികളായ സ്ത്രീകൾക്കും,സമീപത്തെ വീടിൻ്റെ അറ്റകുറ്റപണികൾക്കായെത്തിയ തൊഴിലാളികൾക്കുമാണ് കുത്തേറ്റത്.പലരും ആശുപത്രികളിൽ ചികിത്സ തേടി.
പുന്നയൂർക്കുളത്ത് പത്തോളം പേർക്ക് കടന്നൽ കുത്തേറ്റു
