അണ്ടത്തോട് കടൽഭിത്തി നിർമ്മാണത്തിന് കല്ലുമായി വന്ന ലോറി ജനകീയ സമരസമിതി തടഞ്ഞു

പുന്നയൂർക്കുളം:അണ്ടത്തോട് തീരദേശ കടൽഭിത്തി നിർമ്മാണവുമായി ബന്ധപ്പെട്ട് കല്ലുമായി വന്ന ലോറി ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ തടഞ്ഞു.ഇതിനെതിരെ ഇടതുപക്ഷ പാർട്ടി പ്രവർത്തകർ ജനകീയ സമരസമിതി പ്രവർത്തകരുടെ നീക്കത്തെ തടഞ്ഞത് പ്രദേശത്ത് സംഘർഷാവസ്ഥയുണ്ടാക്കി.

ആവിശ്യമായ പഠനം നടത്താതെയാണ് അണ്ടത്തോട് ബീച്ചിൽ കടൽഭിത്തി നിർമാണം നടത്തുന്നതെന്നും, അത്

നിറുത്തി വെക്കണമെന്നും ആവശ്യപെട്ടാണ് ലോറികൾ തടഞ്ഞത്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഇത്തരത്തിൽ കല്ലുമായി വന്ന ലോറി നാട്ടുകാർ തടഞ്ഞിരുന്നു. എന്നാൽ പിന്നീട് ഇവരുമായി ചർച്ച നടത്തിയതിന് ശേഷം മാത്രമാണ് കല്ല് ഇറക്കുക എന്നായിരുന്നു അധികൃതർ പറഞ്ഞിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം എം എൽ എ യോഗം വിളിക്കുകയും പ്രശ്നം പരിഹരിച്ചു എന്നുമായിരുന്നു പറഞ്ഞിരുന്നത്. പിന്നീട് നാട്ടുകാരുടെ നേതൃത്വത്തിൽ ജനകീയ സമരസമിതി രൂപീകരിക്കുകയായിരുന്നു.എന്നാൽ തിങ്കളാഴ്ച്ച കല്ലുമായി എത്തിയ ലോറി ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ തടയുകയും ഇറിഗേഷൻ വകുപ്പുമായി സംസാരിച്ച്  പ്രശ്നം പരിഹാരം കാണുകയും ഇനി ചർച്ചക്ക് ശേഷമല്ലാതെ കല്ല് ഇറക്കില്ല എന്നും ആയിരുന്നു ജനകീയ സമരസമിതിയോട് അധികൃതർ പറഞ്ഞിരുന്നത്. എന്നാൽ ചൊവ്വാഴ്ച കാലത്ത്  വീണ്ടും കല്ലുമായി ലോറി എത്തിയപ്പോഴാണ് സമരസമിതി  വാഹനം തടഞ്ഞത്.പ്രദേശത്ത് സംഘർഷാവസ്ഥ ഉണ്ടായതിനെ  തുടർന്ന് കൂടുതൽ പോലീസ് സ്ഥലത്ത് എത്തിയാണ് ചേരിതിരിഞ്ഞുള്ള തർക്കത്തിന് താൽക്കാലിക പരിഹാരം ഉണ്ടായത്

Leave a Reply

Your email address will not be published. Required fields are marked *