ഞമനേങ്ങാട് ഭഗവതി ക്ഷേത്രത്തിൽ താലപ്പൊലി ഉത്സവം ചൊവ്വാഴ്ച

വടക്കേക്കാട്:ഞമനേങ്ങാട് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം ഏപ്രിൽ 21 ന് ചൊവ്വാഴ്ച ആഘോഷിക്കും.രാവിലെ നടക്കുന്ന വിശേഷാൽ പൂജകൾക്ക് ക്ഷേത്രം തന്ത്രി അഴകത്ത് പരമേശ്വരൻ നമ്പൂതിരി മുഖ്യ കാർമ്മീകത്വം വഹിക്കും.ഉച്ചതിരിഞ്ഞ് 3 ന് ദേവസ്വം പൂരം എഴുന്നള്ളിപ്പിന്ഗുരുവായൂർ ദേവസ്വം കൊമ്പൻ അക്ഷയ കൃഷ്ണൻ തിടമ്പേറ്റും.വൈകിട്ട് 5 മുതൽ വിവിധ ദേശങ്ങളിൽ നിന്നുള്ള ആഘോഷ കമ്മിറ്റികളുടെ ആന പൂരം ക്ഷേത്രത്തിൽ സംഗമിച്ച്6. 30ന് ചൊവ്വല്ലൂർ മോഹനൻ്റെ നേതൃത്വത്തിൽ മേളത്തോടെ കൂട്ടിയെഴുന്നള്ളിപ്പ് നടക്കും.തുടർന്ന് തിറ,തെയ്യം കാവടി പൂരങ്ങൾ ക്ഷേത്രത്തിൽ എത്തിച്ചേരും.7 30ന് കുതിരയെടുക്കൽ ചടങ്ങിന് ശേഷം വടക്കൻ വാതിൽ തുറന്ന് പറവെപ്പ് എന്നിവ ഉണ്ടാകും.ഉത്സവത്തോടനുബന്ധിച്ച് ഞായറാഴ്ച രാത്രി കോവൽറി ആഘോഷകമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വീരനാട്ട്യം അരങ്ങേറി. ഉത്സവ ചടങ്ങുകൾക്ക് ക്ഷേത്രം ഭാരവാഹികൾ നേതൃത്വം നൽകും

Leave a Reply

Your email address will not be published. Required fields are marked *