പുന്നയൂർക്കുളം:കോൺഗ്രസ് മണ്ഡലം സ്‌പെഷ്യല്‍ കണ്‍വെന്‍ഷൻ യു.ഡി.എഫ്. ജില്ലാ ചെയർമാൻ എം.പി. വിൻസെന്റ് ഉദ്‌ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റായി പി.പി.ബാബു ചുമതലയേറ്റു.
മുൻ ഡി.സി.സി പ്രസിഡന്റ് ഒ. അബ്ദുറാഹിമൻകുട്ടി മുഖ്യപ്രഭാഷണം നടത്തി. പരിപാടിയിൽ ഈസ്റ്റ് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന പി.രാജൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി. സെക്രട്ടറി എ.എം. അലാവുദ്ധീൻ, ടി.എസ്. അജിത്ത്, വടക്കേകാട് ബ്ലോക്ക് പ്രസിഡന്റ് ഫസലുൽഅലി, വെസ്റ്റ് മണ്ഡലം പ്രസിഡന്റ് ആയിരുന്ന മൂസ ആലത്തയിൽ, പി.ഗോപാലൻ, ഉമ്മർ മുക്കണ്ടത്ത്, ഗോപപ്രതാപൻ,എൻ.എം.കെ. നബീൽ,രാമദാസ്, കുന്നംക്കാട്ടയിൽ അബൂബക്കർ, നഫീസകുട്ടി വലിയകത്ത്,രേഖ ഭാസ്കരൻ, മുത്തേടത്ത് മുഹമ്മദ്, മുഹമ്മദ് റഹീസ് തുടങ്ങിയവർ പങ്കെടുത്തു. നേരത്തെ ഉണ്ടായിരുന്ന പുന്നയൂർക്കുളം ഈസ്റ്റ്,വെസ്റ്റ് മണ്ഡലങ്ങളെ ഒന്നിച്ചുചേർത്ത് പുന്നയൂർക്കുളം മണ്ഡലം മാത്രമാക്കി മാറ്റിയിട്ടുണ്ട്.
