വടക്കേക്കാട്:ജാതി മത വർഗ്ഗ രാഷ്ട്രീയ ചിന്തകളില്ലാതെ മനുഷ്യരായി നിന്നുകൊണ്ട് മനുഷ്യനെ ചേർത്തു പിടിക്കുന്ന മനുഷ്യരെ മാനവ സേവാ സമിതിയിൽ കാണാൻ കഴിഞ്ഞതായി നടൻ ശിവജി ഗുരുവായൂർ. അത് വളരെ സന്തോഷമാണ് നല്കുന്നത്. ഇവിടെ ചികിത്സക്കെത്തുന്നവരുടെ ജാതിയെന്ത്, മതം എന്ത്, നിങ്ങളുടെ രാഷ്ട്രീയം ഏത്, കൊടിയുടെ നിറം എന്ത് എന്ന് ഒരാളുപോലും നോക്കി കാണുന്നില്ല എന്നുള്ളതിൻ്റെ തെളിവുകൾ ഞാനിവിടെ കാണുന്നതായും അത് എന്തുകൊണ്ടും അഭിനന്ദനം അർഹിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.തുടർന്നും ഒരു നാടിനെ ഇങ്ങനെ മനുഷ്യരുടെ നാടായി കൊണ്ടു പോകാൻ ഇവർക്ക് കഴിയട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.വടക്കേക്കാട് ഞമനേങ്ങാട് മാനവ സേവാ സമിതിയുടെ
മൂന്നാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഞമനേങ്ങാട് പുവ്വത്തൂർ ക്ഷേത്രം ഹാളിൽ സമിതി പ്രസിഡൻ്റ് രമേഷ് ചേമ്പിൽൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വടക്കേക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എൻ എം കെ നബീൽ മുഖ്യ അതിഥിയായി.പേരാമംഗലം ശ്രീ ദുർഗാ വിലാസം സ്കൂൾ അധ്യാപകൻ
സുരേഷ് ബാബു കിള്ളികുറിശ്ശിമംഗലം മുഖ്യ പ്രഭാക്ഷണം നടത്തി. വടക്കേക്കാട് പഞ്ചാത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനും വാർഡ് മെമ്പറുമായ ശ്രീധരൻ മക്കാലിക്കൽ,ബിജെപി ജില്ല ട്രഷറർ കെ.ആർ അനീഷ് മാസ്റ്റർ,
എന്നിവർ പ്രസംഗിച്ചു.
സേവാ സമിതി ഭാരവാഹികളായ
സുബി ചേമ്പിൽ,
സി.കെ പരമേശ്വരൻ,കെ.കെ വിശ്വനാഥൻ,പി.വി.വിജയൻ, മനീഷ് കണ്ടിരിങ്ങത്ത്, സി.കെ സന്തോഷ്, വനിതാ കൂട്ടായ്മ അംഗങ്ങൾ
തുടങ്ങിയവർ നേതൃത്വം നല്കി.
വിനോദ് ചേമ്പിൽ സ്വാഗതവും പ്രഭാത് പൂളത്ത് നന്ദിയും പറഞ്ഞു.
വിദ്യാർത്ഥികൾക്ക് വിദ്യഭ്യാസ ധനസഹായ വിതരണം, അമ്മമാർക്ക് പുതപ്പ് വിതരണം, കുന്നംകുളം ദയഹോസ്പ്പിറ്റൽ ട്രോമാ സെന്റർ,കോയമ്പത്തൂർ ആയുർവേദ ഫാർമസി എന്നിവരുടെ നേതൃത്വത്തിൽ
സൗജന്യ മെഡിക്കൽ ക്യാമ്പ്, ആയുർവേദ മരുന്നുവിതരണം, മലപ്പുറം ഐ ഫൗണ്ടേഷൻ സൂപ്പർ സ്പെഷ്യാലിറ്റി കണ്ണാശുപത്രിയുമായി സഹകരിച്ച് സൗജന്യ നേത്ര പരിശോധന,തിമിര ശസ്ത്രക്രിയ ക്യാമ്പ് എന്നിവയും,
കുട്ടികളിലെ രോഗലക്ഷണവും പ്രതിരോധവും എന്ന വിഷയത്തിൽ ഗുരുവായൂർ ദേവസ്വം മെഡിക്കൽ സെൻ്റർ കൺസെൽട്ടൻ്റ് പീഡിയാട്രീഷ്യൻ ഡോ.ദിവ്യ കൃഷ്ണൻൻ്റെ ബോധവത്കരണ ക്ലാസും ഉണ്ടായി
ജാതി മത രാഷ്ട്രീയ ചിന്തകളില്ലാതെ മനുഷ്യനെ ചേർത്തു പിടിക്കുന്ന മനുഷ്യരെ മാനവ സേവാ സമിതിയിൽ കാണാൻ കഴിയുന്നു;നടൻ ശിവജി ഗുരുവായൂർ
